നടി റീബ മോണിക്ക ജോണിനെ ശല്യം ചെയ്‍ത യുവാവ് അറസ്റ്റില്‍. ബസവനഗുഡിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ ഫ്രാങ്ക്‌ളിന്‍ വിസിലിനെയാണ് ബാംഗ്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്‍തത്.

കഴിഞ്ഞ ഒരു വർഷമായി ഫ്രാങ്ക്‌ളിന്‍ റീബയുടെ പുറകെ നടന്ന് ശല്യം ചെയ്യുകയായിരുന്നു. ഫോണില്‍ പ്രണയാഭ്യര്‍ഥന നടത്തുകയും അശ്ലീസന്ദേശങ്ങള്‍ അയക്കുകയും ചെയ്‍തിരുന്നുവെന്നും പരാതിയില്‍ പറയുന്നു. പരാതിയില്‍ കസ്റ്റഡിയിലെടുത്ത ഫാങ്ക്ളിനെതിരെ ഐപിസി സെക്ഷന്‍ 354 ഡി പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്‍ത് പിന്നീട് ജാമ്യത്തില്‍ വിട്ടു.

 വിനീത് ശ്രീനിവാസന്റെ ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം എന്ന ചിത്രത്തിൽ നിവിന്റെ നായികയിട്ടായിരുന്നു റീബ വെള്ളിത്തിരയിലെത്തിയത്. നീരജ് മാധവ് നായകനായി എത്തുന്ന പൈപ്പിൻ ചുവട്ടിലെ പ്രണയത്തിലും റീബയാണ് നായിക.