ഓസ്കാര്‍ ശില്‍പ്പം അടിച്ചുമാറ്റിയാള്‍ പിടിയില്‍

First Published 6, Mar 2018, 8:47 AM IST
Man suspected of stealing Frances McDormand Oscar arrested
Highlights
  • കഴിഞ്ഞ ദിവസം ഓസ്കാര്‍ പുരസ്കാരദാനത്തിന് ശേഷം അവാര്‍ഡ് അടിച്ചുമാറ്റിയാള്‍ അറസ്റ്റില്‍

ലോ​സ് ആ​ഞ്ച​ല​സ്: കഴിഞ്ഞ ദിവസം ഓസ്കാര്‍ പുരസ്കാരദാനത്തിന് ശേഷം അവാര്‍ഡ് അടിച്ചുമാറ്റിയാള്‍ അറസ്റ്റില്‍. മികച്ച നടിക്കുള്ള പുരസ്കാരം നേടിയ  ഫ്രാ​ൻ​സി​സ് മ​ക്ഡോ​ർ​മ​ന്‍റി​ന്‍റെ ഓസ്കാര്‍ ശില്‍പ്പമാണ് ടെ​റി ബ്ര​യാ​ന്‍റ് എന്നയാള്‍ സ്വന്തമാക്കിയത്. പുരസ്കാരദാനത്തിന് ശേഷം നടന്ന പാര്‍ട്ടിക്കിടയിലാണ് സംഭവം. അടിച്ചുമാറ്റിയ പുരസ്കാരവുമായി ഇയാള്‍ ഫേസ്ബുക്ക് ലൈവിലും വന്നു.

ഇതിനെ തുടര്‍ന്ന് ഒരു മാധ്യമപ്രവര്‍ത്തകന്‍ സംശയം പ്രകടിപ്പിച്ചപ്പോള്‍ ബ്ര​യാ​ന്‍റ് പി​ടി​യി​ലായി. അ​ത്താ​ഴ വി​രു​ന്നി​നി​ടെ മ​ക്ഡോ​ർ​മ​ന്‍റി​ന്‍റെ മേ​ശ​പ്പു​റ​ത്തു​നി​ന്നും ബ്ര​യാ​ന്‍റ് ഓ​സ്ക​ർ അ​ടി​ച്ചു​മാ​റ്റു​ക​യാ​യി​രു​ന്നു. ഗ​വ​ർ​ണേ​ഴ്സ് ബാ​ളി​ലെ പ​രി​പാ​ടി​ക്ക് ടി​ക്ക​റ്റ് എ​ടു​ത്താ​ണ് ബ്ര​യാ​ന്‍റ് എ​ത്തി​യ​ത്. ലോ​സ് ആ​ഞ്ച​ല​സ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത ഇ​യാ​ളെ 20,000 ഡോ​ള​ർ കെ​ട്ടി​വ​ച്ച ശേ​ഷം ജാ​മ്യ​ത്തി​ൽ​വി​ട്ടു. 

ത്രീ ​ബി​ൽ​ബോ​ർ​ഡ്സ് ഔ​ട്ട്സൈ​ഡ് എ​ബ്ബിം​ഗ് മി​സൗ​റി​യി​ലെ പ്ര​ക​ട​ന​മാ​ണ് ഫ്രാ​ൻ​സി​സ് മ​ക്ഡോ​ർ​മ​ന്‍റി​നെ അ​വാ​ർ​ഡി​ന് അ​ർ​ഹ​യാ​ക്കി​യ​ത്. ര​ണ്ടാം ത​വ​ണ​യാ​ണ് മ​ക്ഡോ​ർ​മ​ന്‍റ് ഓ​സ്ക​ർ പു​ര​സ്കാ​ര​ത്തി​നു അ​ർ​ഹ​യാ​കു​ന്ന​ത്.

loader