സ്വിം സ്യൂട്ടിലുള്ള മന്ദിര ബേദിയുടെ ഫോട്ടോ, വീണ്ടും ട്രോള്‍

മന്ദിര ബേദി കുടുംബത്തോടൊപ്പം ഗോവയില്‍ അവധിക്കാല ആഘോഷത്തിലാണ്. ആഘോഷത്തിന്റെ ചില ചിത്രങ്ങള്‍‌ മന്ദിര ബേദി സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റും ചെയ്‍തു. എന്നാല്‍ വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ചിലര്‍. സ്വിം സ്യൂട്ടിലുള്ള ഫോട്ടോ പോസ്റ്റ് ചെയ്‍തതിനെതിരെ ചില ട്രോളര്‍മാരാണ് രംഗത്ത് എത്തിയിരിക്കുന്നത്. മുമ്പും ബിക്കിനി ധരിച്ചുള്ള ഫോട്ടോ ഷെയര്‍ ചെയ്‍തപ്പോള്‍ മന്ദിര ബേദിക്കെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ ആക്രമണമുണ്ടായിരുന്നു.

എന്നാല്‍ ട്രോളര്‍മാരുടെ വിമര്‍ശനത്തെ താൻ പരിഗണിക്കുന്നില്ലെന്നായിരുന്നു മന്ദിര ബേദിയുടെ മറുപടി. ഇന്ത്യൻ പുരുഷൻമാര്‍ ഭീരുക്കളായി മാറിയിരിക്കുകയാണ്. അത്തരം കമന്റുകള്‍ ഞാൻ ശ്രദ്ധിക്കാറില്ല. ഒരു വശത്ത് സ്‍ത്രീകള്‍ എന്നെ പ്രചോദനമായി കാണുന്നു. മറുവശത്ത് പുരുഷൻമാര്‍‌ മോശം കമന്റുകള്‍‌ കൊണ്ട് എന്റെ ശരീരത്തെ പരിഹസിക്കുകയാണ്- മന്ദിര ബേദി പറയുന്നു.