സംഗീതാരാധകരെ മുഴുവൻ സങ്കടത്തിലാഴ്ത്തിയാണ് മലയാളികളുടെ പ്രിയപ്പെട്ട ബാലഭാസ്‍കര്‍ വിടവാങ്ങിയിരിക്കുന്നത്. ചെറുപ്പത്തിലേ സംഗീതവുമായി പ്രശസ്തിയിലേക്ക് എത്തിയ ബാലഭാസ്കര്‍ വിടവാങ്ങിയപ്പോള്‍ അനുശോചനവുമായി പ്രമുഖരും സാധാരക്കാരുമെല്ലാം രംഗത്തെത്തി. ബാലഭാസ്‍ക്കറിന് ആദരാഞ്ജലി അര്‍പ്പിക്കുകയാണ് ഗായിക മഞ്ജരിയും. മയ്യണിക്കണ്ണില്‍ എന്ന ഗാനവും മഞ്ജരി ആലപിച്ചു.

മഞ്ജരിയുടെ വാക്കുകള്‍
ബാലുഭാസ്‍കര്‍ സംഗീതസംവിധാനം ചെയ്‍ത മോക്ഷം. അവിടെ നിന്നാണ് എന്റെയും സംഗീത ജീവിതം ആരംഭിക്കുന്നത്. പിന്നീട് അദ്ദേഹത്തിന്റെ സംഗീതത്തില്‍ നിരവധി ഗാനങ്ങള്‍ എനിക്ക് പാടാൻ സാധിച്ചിട്ടുണ്ട്. നിങ്ങളെ പോലെ തന്നെ അദ്ദേഹത്തിന്റെ സംഗീതം ഞാൻ എന്നും ആസ്വദിച്ചിട്ടേ ഉള്ളൂ. ഇന്ന് ബാലുചേട്ടൻ നമ്മോടൊപ്പമില്ല. അദ്ദേഹം വിടപറയുമ്പോള്‍ അദ്ദേഹത്തിന്റെ ആ ഗാനം തന്നെ, അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നല്‍കട്ടെയെന്ന് പ്രാര്‍ഥിച്ചുകൊണ്ട്, ഈശ്വരൻ അദ്ദേഹത്തിന് മോക്ഷം നല്‍കട്ടെയെന്ന് പ്രാര്‍ഥിച്ചുകൊണ്ട് സമര്‍പ്പിക്കുന്നു.