നടിമാരെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വരുന്ന മോശം പ്രതികരണങ്ങള്‍ക്ക് എതിരെ നടി മഞ്ജിമ മോഹന്‍. നടിമാരുടെ നഗ്നത കാണാനാണ് പ്രേക്ഷകര്‍ തീയേറ്ററില്‍ എത്തുന്നത് എന്ന ചിന്തിക്കുന്നതെങ്കില്‍ അത് തെറ്റാണെന്ന് മഞ്ജിമ മോഹന്‍ ട്വീറ്റ് ചെയ്‍തു. ജനങ്ങള്‍ വരുന്നത് നല്ല സിനിമകള്‍ കാണാനാണ് അല്ലാതെ തുണിയുടെ വലിപ്പച്ചെറുപ്പം നോക്കാനല്ല- മഞ്ജിമ മോഹന്‍ ട്വീറ്റ് ചെയ്യുന്നു.

Scroll to load tweet…

നടിമാര്‍ സുതാര്യമായ വസ്ത്രങ്ങള്‍ ധരിക്കുന്നത് കാണാനാണ് ആളുകള്‍ സിനിമ കാണന്‍ വരുന്നതെന്ന് ഒരാളുടെ ട്വീറ്റ് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് മഞ്ജിമ മോഹന്റെ പ്രതികരണം.