മെല്‍ബണില്‍ നിന്നും മഞ്ജുവിന്‍റെ പാട്ട്

മെല്‍ബണ്‍: കാതലര്‍ ദിനത്തിലെ 'എന്ന വിലൈയഴകേ' എന്ന ഗാനം മൂളാത്തവര്‍ കുറവായിരിക്കും. ഉണ്ണി മേനോന്‍ പാടിയ പാട്ട് കേള്‍ക്കാനും കാണാനും ഒരു പോലെ സുഖകരമാണ്. പാട്ട് ചിത്രീകരിച്ചിരിക്കുന്ന അതേ സ്ഥലത്ത് നിന്നും ഈ പാട്ട് നമുക്ക് വേണ്ടി പ്രിയപ്പെട്ട മറ്റൊരാള്‍ പാടിയിരിക്കുകയാണ്. ഓസ്ട്രേലിയയിലെ മെല്‍ബണിലെത്തിയ മഞ്ജു വാര്യരാണ് ഗാനം ചിത്രീകരിച്ചിരിക്കുന്ന അതേ സ്ഥലത്ത് നിന്നും പാടിയിരിക്കുന്നത്. 

വീഡിയോയ്ക്കൊപ്പം മഞ്ജു കുറിച്ചതിങ്ങനെ പ്രകൃതി വരച്ചു വച്ച ഈ അഴകു കണ്ടാൽ മനസ്സ് താനെ ഉണരും...അഴകിൽ മുങ്ങിയ ആനന്ദം... 'കാതലർ ദിന 'ത്തിലെ 'എന്ന വിലൈയഴകേ' എന്ന മനോഹര ഗാനം ചിത്രീകരിച്ച ഓസ്ട്രേലിയയിലെ മെൽബണിലെ Twelve Apostles ൽ...