ശകുന്തളയാകാനുള്ള അവസാനവട്ട ഒരുക്കത്തിൽ മഞ്ജു വാര്യർ. സോപാനത്തിൽ നാടകത്തിന്റെ റിഹേഴ്സൽ നടന്നു. കാവാലത്തിന്റെ ശാകുന്തളം നാടകം തിങ്കളാഴ്ച്ച വൈകുന്നേരം ടാഗോർ തീയ്യറ്ററിൽ വീണ്ടും അരങ്ങിലെത്തും. വിടപറയുന്നതിന് മുൻപ് നാടകാചാര്യൻ പറഞ്ഞ ആഗ്രഹം സഫലമാക്കാൻ കൈ മെയ് മറന്ന് ശിഷ്യരും കുടുംബാംഗങ്ങളും ശ്രമിക്കുകയാണ്.
കാവാലത്തിനഅറെ നാടകക്കളരിയായ സോപാനത്തിൽ അവസാനവട്ടറിഹേഴ്സൽ. ശകുന്തളയാകാനുള്ള തയ്യാറെടുപ്പുകളെല്ലാം പൂർത്തിയാക്കിയാണ് മഞ്ജു വാര്യർ പറഞ്ഞു.
കാവാലത്തിന്റെ നാടകം ചെയ്യണമെന്ന ആഗ്രഹം പ്രകടിച്ചപ്പോൾ അദ്ദേഹം തന്നെയാണ് ശകുന്തള നിർദ്ദേശിച്ചതെന്ന് മഞ്ജു വാര്യര്‍ പറഞ്ഞു.
അച്ഛന്റെ അദൃശ്യസാന്നിദ്ധ്യം മഞ്ജു വാര്യരിലൂടെ നാടകം അരങ്ങിലെത്തിക്കാൻ കരുത്താകുന്നതായി കാവാലം ശ്രീകുമാർ പറഞ്ഞു.
കാളിദാസന്റെ സംസ്കൃതനാടകമായ ശാകുന്തളം കാവാലം മുപ്പതോളം വേദികളിൽ ഇതിനുമുൻപ് എത്തിച്ചിട്ടുണ്ട്. തിങ്കളാഴ്ച്ച മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള ശാകുന്തളം കാണാനെത്തും.
