മഞ്ജു വാര്യര്‍ തമിഴ് സിനിമയില്‍ അഭിനയിക്കാന്‍ ഒരുങ്ങുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. രമണ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മഞ്ജു വാര്യര്‍ അഭിനയിക്കുക.
സിനിമയെ കുറിച്ചുള്ള ചര്‍ച്ചകള്‍ പ്രാഥമിക ഘട്ടത്തിലാണെന്നാണ് രമണ പറയുന്നത്. അരവിന്ദ് സ്വാമിയാണ് നായകന്‍. രമണ നേരത്തെ വിജയ്‍യെ നായകനാക്കി തിരുമലൈ എന്ന സിനിമ സംവിധാനം ചെയ്‍തിട്ടുണ്ട്. അതേസമയം കെയര്‍ ഓഫ് സൈറാ ഭാനു എന്ന സിനിമയില്‍ പോസ്റ്റുവുമണായി അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ് മഞ്ജു വാര്യര്‍.
