ആന്‍റണി സോണി സംവിധാനം ചെയ്യുന്ന 'കെയര്‍ ഓഫ് സൈറ ബാനു' വരുന്ന വെള്ളിയാഴ്ച തിയേറ്ററുകളിലെത്തുകയാണ്. ചിത്രത്തിന്‍റെ വിശേഷങ്ങള്‍ നായിക മഞ്ജു വാര്യര്‍ വാര്‍ത്താപ്രഭാതത്തിലൂടെ ഏഷ്യാനെറ്റ് ന്യൂസുമായി പങ്കുവച്ചു.
25 വര്‍ഷങ്ങള്‍ക്കു മുമ്പ് എന്റെ സൂര്യപുത്രിയിലിലൂടെ വിസ്മയിപ്പിച്ച അമലയ്‌ക്കൊപ്പം അഭിനയിക്കാനായതിന്റെ ആഹ്ലാദം മഞ്ജു വാര്യര്‍ പങ്കുവച്ചു. പുതുതലമുറ അഭിനേതാവായ ഷെയ്ന്‍ നിഗവുമായുള്ള അഭിനയം പുതിയ പാഠങ്ങള്‍ പകരുന്നതായിരുന്നു. കെയര്‍ ഓഫ് സൈറാ ബാനുവിലേക്ക് തന്നെ ഏറെ ആകര്‍ഷിച്ചത് ആ കഥയായിരുന്നു. ഹിറ്റായ ടീസറിലെ ഡബ്സ്മാഷിനെ കുറിച്ചും മഞ്ജു വാര്യര്‍ വാചാലയായി.
ചിത്രം പ്രേക്ഷകര്‍ ഏറ്റുവാങ്ങുമെന്ന തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് മഞ്ജു വാര്യര്‍ അഭിമുഖം അവസാനിപ്പിച്ചത്.
