കൊച്ചി: നാളെ നടക്കുന്ന അമ്മയുടെ വാര്‍ഷിക പൊതുയോഗത്തില്‍ നടി മഞ്ജു വാര്യര്‍ പങ്കെടുക്കില്ല. വ്യക്തിപരമായ അസൗകര്യങ്ങള്‍ മൂലമാണ് മഞ്ജു വാര്യര്‍ യോഗത്തില്‍ നിന്നും വിട്ടു നില്‍ക്കുന്നത്. ഇക്കാര്യം അമ്മ ഭാരവാഹികളെ മഞ്ജു വാര്യര്‍ അറിയിച്ചു. നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് അമ്മയുടെ നിര്‍ണ്ണായക യോഗം ചേരുന്നത്. അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗം ഇപ്പോഴും നടക്കുകയാണ്. മോഹന്‍ലാല്‍ ,മമ്മൂട്ടി അടക്കമുള്ള പ്രമുഖ താരങ്ങള്‍ യോഗത്തിലുണ്ടാവും.

അതേസമയം, നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ദിലീപിനേയും സംവിധായകന്‍ നാദിര്‍ഷയേയും മൊഴി പൊലീസ് രേഖപ്പെടുത്തുകയാണ്. ആലുവയിലെ പൊലീസ് ക്ലബില്‍ എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തിലാണ് മൊഴിയെടുക്കല്‍ നടക്കുന്നത്. കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ചിലര്‍ പണം തട്ടാന്‍ ശ്രമിച്ചുവെന്ന പരാതിയിലാണ് ഇരുവരുടേയും ചോദ്യം ചെയ്യുന്നത്.