അറിവഴഗന്റെ പുതിയ സിനിമയില്‍ നയന്‍താര നായികയായേക്കും. അതേസമയം അറിവഴഗന്റെ മറ്റൊരു തമിഴ് സിനിമയില്‍ മഞ്ജു വാര്യരും നായികയായി അഭിനയിക്കുന്നുണ്ട്.

അറിവഴഗന്റെ തിരക്കഥയുമായി നയന്‍താരയെ സമീപിച്ചിട്ടുണ്ട്. ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നുമാണ് റിപ്പോര്‍ട്ട്. മഞ്ജു വാര്യര്‍ നായികയാകുന്ന സിനിമയ്‍ക്കു ശേഷമായിരിക്കും നയന്‍താരയുടെ സിനിമ തുടങ്ങുക. അതേസമയം പത്തോളം സിനിമകളാണ് നയന്‍താര നായികയായി അണിയറയില്‍ ഒരുങ്ങുന്നത്.