കൊച്ചി: ആമി എന്ന ചിത്രത്തെപ്പറ്റിയുള്ള വിവാദങ്ങൾക്ക് മറുപടിയുമായി മഞ്ജുവാര്യർ. മാധവിക്കുട്ടിയുടെ ജീവിതം പ്രമേയമാക്കി കമൽ സംവിധാനം ചെയ്യുന്ന ആമിയെ സിനിമയായി മാത്രം കാണണമെന്ന് മഞ്ജു ഫേസ് ബുക്ക് പോസ്റ്റിൽ പറയുന്നു. സിനിമ ഒരു കലാരൂപമാണ്. അതിന് പിന്നിൽ പ്രവർത്തിക്കുന്നവർക്ക് പല ആശയസംഹിതകളും രാഷ്ട്രീയനിലപാടുകളുമുണ്ടാകാം.എന്നാൽ ഇത് തന്റെ രാഷ് ട്രീയ പ്രഖ്യാപനമല്ലെന്നും മഞ്ജു കുറിച്ചു. നേരത്തെ സംഘപരിവാർ സംഘടനകളുടെ എതിർപ്പിനെ തുടർന്ന് വിദ്യാ ബാലൻ സിനിമയിൽ നിന്ന് പിൻമാറിയത് വിവാദമായിരുന്നു