മികച്ച നടിക്കുള്ള നോര്‍ത്ത് അമേരിക്കന്‍ ഫിലിം അവാര്‍ഡ് മഞ്ജു വാര്യര്‍ക്ക്. കരിങ്കുന്നം സിക്സസ്, വേട്ട എന്ന സിനിമകളിലെ അഭിനയത്തിനാണ് മഞ്ജു വാര്യര്‍ക്ക് അവാര്‍ഡ്. അവാര്‍ഡ് സംവിധായകന്‍ രാജേഷ് പിള്ളയ്‍ക്ക് സമര്‍പ്പിക്കുന്നതായി മഞ്ജു വാര്യര്‍ പറഞ്ഞു. അമേരിക്കന്‍ മലയാളികള്‍ നല്‍കുന്ന സ്വീകാര്യതയ്‍ക്ക് നന്ദി അറിയിക്കുന്നതായി മഞ്ജു വാര്യര്‍ പറഞ്ഞു.