മലയാളത്തിന്‍റെ പ്രിയ നടി മഞ്ജുവാര്യര്‍ ഒട്ടേറെ മുന്‍നിര നായകന്മാരോടൊപ്പം അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ ഒരു നായകനോടൊപ്പം മാത്രം അഭിനയിക്കാന്‍ ഇതുവരെ അവസരം ലഭിച്ചിട്ടില്ല. സിനിമയില്‍ വന്ന കാലം തൊട്ടേ മ മനസ്സില്‍കൊണ്ട് നടന്ന ഒരാഗ്രഹം മഞ്ജു ഇപ്പോള്‍ വെളിപ്പെടുത്തുകയാണ്. മലയാള സിനിമയിലെ സുന്ദര പുരുഷന്‍ മമ്മൂട്ടിക്കൊപ്പം അഭിനയിക്കണം. തന്‍റെ ഏറ്റവും വലിയ ആഗ്രഹങ്ങളില്‍ ഒന്നാണിതെന്നാണ് മഞ്ജുവാര്യര്‍ പറയുന്നത്.

മമ്മൂട്ടിക്കൊപ്പം അഭിനയിക്കാന്‍ പണ്ടും വലിയ ആഗ്രഹമായിരുന്നു. അന്ന് നടന്നില്ല. തിരിച്ചുവന്നതിന് ശേഷവും ഏറ്റവും വലിയ ആഗ്രഹത്തോടെ കാത്തിരിക്കുകയാണ് മമ്മൂക്ക എന്ന മഹാനടന്‍റെയൊപ്പം ഒരു ഫ്രെയിമില്‍ നില്‍ക്കാന്‍. ആ ഭാഗ്യം ഒന്നു വേറെ തന്നെയാണെന്ന് മഞ്ജു വാര്യര്‍ പറയുന്നു.

ഇത്രയും സൗന്ദര്യം കാത്തു സൂക്ഷിക്കുന്ന ഹാന്‍സം ആയ മെഗാസ്റ്റാര്‍ വേറെ ആരുണ്ട്. അങ്ങനെയൊരു സിനിമ ആരെങ്കിലും സൃഷ്ടിക്കട്ടെയെന്നും ഒപ്പം അഭിനയിക്കാനുള്ള അനുവാദം മമ്മൂക്ക തരട്ടയെന്നും താരം പറയുന്നു. ജീവിതത്തില്‍ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഭാഗ്യമാണെന്നും മഞ്ജു വാര്യര്‍ പറഞ്ഞു. ഒരു പ്രമുഖ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മഞ്ജുവാര്യരുടെ വെളിപ്പെടുത്തല്‍.