മഞ്ജുവാര്യര്‍ നായികയാവുന്ന മോഹന്‍ലാല്‍ പടത്തിന്‍റെ റിലീസിന് സ്റ്റേ
തൃശ്ശൂര്: മഞ്ജുവാര്യര് നായികയാവുന്ന മോഹന്ലാല് പടത്തിന്റെ റിലീസിന് സ്റ്റേ. ത്രിശൂര് ഫോര്ത്ത് അഡീഷണല് ജില്ല കോടതിയാണ് റിലീസ് തടഞ്ഞ് വിധി പറഞ്ഞത്. കഥകൃത്ത് കലവൂര് രവികുമാറിന്റെ പരാതിയിലാണ് കോടതി നടപടി. തന്റെ കഥയായ 'മോഹന്ലാലിനെ എനിക്ക് പേടിയാണ്' എന്ന കഥ മോഷ്ടിച്ചാണ് ചിത്രം തയ്യാറാക്കിയത് എന്നാണ് രവികുമാറിന്റെ പരാതി. ആദ്യഘട്ടത്തില് സ്റ്റേ അനുവദിക്കാത്ത കോടതി വാദം കേട്ട ശേഷമാണ് സ്റ്റേ അനുവദിച്ചത്. സാജിദ് യഹിയ സംവിധാനം ചെയ്യുന്ന 'മോഹന്ലാല്' എന്ന ചിത്രം ഈ വാരം പുറത്തിറങ്ങാന് ഇരിക്കുകയാണ്. എന്നാല് ചിത്രത്തിന്റെ റിലീസിന് വേണ്ടി ഉടന് ഹൈക്കോടതിയെ സമീപിക്കുമെന്ന് ചിത്രത്തിന്റെ അണിയറക്കാര് ഏഷ്യാനെറ്റ് ന്യൂസ് ഓണ്ലൈനോട് പറഞ്ഞു.
