തര്‍ക്കങ്ങള്‍ ഒത്തു തീര്‍പ്പായി കലവൂര്‍ രവികുമാറിന് അഞ്ച് ലക്ഷം നല്‍കും കേസ് പിന്‍വലിച്ചു
കൊച്ചി: മഞ്ജുവാര്യര് നായികയാവുന്ന 'മോഹന്ലാല്' റിലീസുമായി ബന്ധപ്പെട്ട തര്ക്കങ്ങള് ഒത്തു തീര്പ്പായി. ചിത്രം നേരത്തെ നിശ്ചയിച്ച പ്രകാരം ഏപ്രില് 14ന് തന്നെ തിയ്യറ്ററുകളിലെത്തും.
മഞ്ജുവാര്യര് നായികയാവുന്ന മോഹന്ലാല് പടത്തിന്റെ റിലീസ് തൃശൂര് ഫോര്ത്ത് അഡീഷണല് ജില്ല കോടതി സ്റ്റേ ചെയ്തിരുന്നു. കഥാകൃത്ത് കലവൂര് രവികുമാറിന്റെ പരാതിയിലായിരുന്നു കോടതി നടപടി.
തന്റെ കഥയായ 'മോഹന്ലാലിനെ എനിക്ക് പേടിയാണ്' എന്ന കഥ മോഷ്ടിച്ചാണ് ചിത്രം തയ്യാറാക്കിയത് എന്നായിരുന്നു രവികുമാറിന്റെ പരാതി.
എന്നാല് ചിത്രത്തിന്റെ കഥ സംബന്ധിച്ച് ഉണ്ടായിരുന്ന പ്രശ്നം ചര്ച്ച ചെയ്തു പരിഹരിച്ചെന്ന് കലവൂര് രവികുമാര് ഏഷ്യാനെറ്റ് ന്യൂസ് ഓണ്ലൈനോട് പറഞ്ഞു. കഥയ്ക്ക് പ്രതിഫലമായി അണിയറപ്രവര്ത്തകര് അഞ്ച് ലക്ഷം രൂപ നല്കും. കേസ് കോടതിയില് നിന്ന് പിന്വലിച്ചതായും കലവൂര് രവികുമാര് വ്യക്തമാക്കി.
