കൊച്ചി: മലയാളത്തിലെ ഒട്ടുമിക്ക നടന്മാരുടെയുമൊപ്പം അഭിനയിച്ചിട്ടുള്ള ചുരുക്കം നായികമാരില്‍ ഒരാളാണ് മഞ്ജു വാര്യര്‍. പക്ഷേ ഇതുവരെ മമ്മൂട്ടിക്കൊപ്പം അഭിനയിക്കാനുള്ള അവസരം മഞ്ജുവിന് ലഭിച്ചിട്ടില്ല. ഇതിലുള്ള തന്റെ വിഷമം ഒരു അഭിമുഖത്തില്‍ മഞ്ജു പറഞ്ഞു. 

മോഹന്‍ലാലിനൊപ്പമുളള അഭിനയ അനുഭവങ്ങള്‍ പങ്കുവെച്ചപ്പോഴാണ്, 'മമ്മൂക്കയ്‌ക്കൊപ്പം അഭിനയിക്കുമ്പോഴുള്ള അനുഭവം പറഞ്ഞാല്‍ കൊള്ളാമെന്നുണ്ട്. പക്ഷേ ഒന്നിച്ചഭിനയിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. അതിനുള്ള ഭാഗ്യം മമ്മൂക്ക അനുവദിച്ച് തരട്ടെ' എന്ന് മഞ്ജു പറഞ്ഞു. 

'നമ്മള്‍ ലാലേട്ടന്റെ സ്വന്തം ആളല്ലേ എന്നേ തോന്നൂ. പക്ഷേ അതിലും കൂടുതലാണ് ബഹുമാനം. ഭൂമിയില്‍തന്നെ വല്ലപ്പോഴും സംഭവിക്കുന്ന പ്രതിഭാസമല്ലേ. ചെറുതായി നെര്‍വസായി പരിഭ്രമത്തോടു കൂടിയേ ഞാനിപ്പോഴും നില്‍ക്കാറുള്ളൂ. പക്ഷേ ആ വലിപ്പമൊക്കെ നമ്മുടെ മനസ്സിലാ ലാലേട്ടനതൊന്നും കാണിക്കാറില്ല. സാധാരണക്കാരില്‍ സാധാരണക്കാരന്‍. അങ്ങനെയാണ് എല്ലാവരോടും' മഞ്ജു പറഞ്ഞു.

അതേ സമയം മോഹന്‍ലാല്‍ എന്ന് പേരിട്ട സിനിമയില്‍ തനിക്കു അഭിനയിക്കാന്‍ ഭാഗ്യമുണ്ടായതില്‍ ഏറെ സന്തോഷവും അഭിമാനവും ഉണ്ടെന്ന് മലയാളത്തിന്റെ പ്രിയ താരം മഞ്ജു വാര്യര്‍, ഈ സിനിമയിലൂടെ തന്‍റെ അച്ഛന്‍ നിര്‍മ്മിച്ച 'പടയണി' എന്ന സിനിമയില്‍ ലാലേട്ടന്റെ ബാല്യകാലം അവതരിപ്പിച്ചുകൊണ്ടാണ് താന്‍ ആദ്യമായി സിനിമയിലേക്ക് വന്നത് എന്നോര്‍മ്മിച്ചു കൊണ്ട് ഇന്ദ്രജിത് സുകുമാരന്‍.

ഇന്നലെ ഇടപ്പള്ളി ലുലു മാളില്‍ നടന്ന 'മോഹന്‍ലാല്‍ 'സിനിമയുടെ ടീസര്‍ ലോഞ്ചില്‍ സംസാരിക്കിക്കുകയായിരുന്നു ഇരുവരും...ഇന്നലെ വൈകിട്ട് 6 മണിക്ക് ഇടപ്പള്ളി ലുലു മാളില്‍ തിങ്ങി നിറഞ്ഞ ആയിരങ്ങള്‍ക്ക് നടുവിലായിരുന്നു 'മോഹന്‍ലാലിന്റെ ' റ്റീസര്‍ ലോഞ്ചിംഗ്.

മൈന്‍ഡ് സെറ്റ് മൂവീസും ഫുള്‍ ഓണ്‍ സ്‌റുഡിയോസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന 'മോഹന്‍ലാല്‍'ന്റെ സംവിധാനം സാജിദ് യഹിയയും ,തിരക്കഥ സുനീഷ് വാരനാടുമാണ്. ഇന്ദ്രജിത്തിന്റെ മകള്‍ പ്രാര്‍ത്ഥന ഈ സിനിമയില്‍ പാടിയ ടൈറ്റില്‍ സോങ് 'ലാലേട്ടാ 'എന്ന പാട്ട് ഇന്ദ്രജിത് പാടിയപ്പോള്‍ സദസ്സ് അത് ഏറ്റു പാടി.

സിനിമയുടെ ടിസറില്‍ മോഹന്‍ലാലിന് മഞ്ജു നല്‍കുന്ന ഫ്‌ലയിങ് കിസ്സ് എല്ലാ മലയാളികള്‍ക്കും വേണ്ടി 'മോഹന്‍ലാലി 'ലെ കഥാപാത്രം മീനുക്കുട്ടി നല്‍കുന്ന ആദരവാണ് ഇത് എന്ന് മഞ്ജു വാര്യര്‍ പറഞ്ഞു. വിഷുവിനാണ് സിനിമ തീയറ്ററുകളില്‍ എത്തുന്നത്.