കൊച്ചി: മോഹന്‍ലാലിനോടുള്ള ആരാധന തലയ്ക്കു പിടിച്ച് മഞ്ജു വാര്യര്‍. പക്ഷേ ഇതു യഥാര്‍ത്ഥ ജീവിതത്തില്‍ അല്ല മോഹന്‍ലാല്‍ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിലാണെന്നു മാത്രം. ചിത്രത്തില്‍ മോഹന്‍ലാലിനോടുള്ള ആരാധന തലയ്ക്കു പിടിച്ച കഥാപാത്രമായാണു മഞ്ജു വാര്യര്‍ എത്തുന്നത്. മാധ്യമപ്രവര്‍ത്തകനും നിരവധി ടെലിവിഷന്‍ ഷോകളുടെ രചിയിതവുമായ സുധീഷ് വാരനാടിന്റെ രചനയില്‍ സാജിദ് യാഹിയയാണു ചിത്രത്തിന്റെ സംവിധാനം.

1980 ല്‍ ക്രിസ്തുമസ് റിലീസായ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ തിയേറ്ററില്‍ എത്തിയതോടെയാണു മോഹന്‍ലാല്‍ മലയാള സിനിമയില്‍ വില്ലനായി എത്തുന്നത്. ഈ ചിത്രം തിയേറ്ററുകളില്‍ എത്തിയ ദിവസം ജനിച്ചു കഥാപാത്രത്തിലുടെയാണു സിനിമ ആരംഭിക്കുന്നത്. 

മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ മുതല്‍ ദൃശ്യം വരെ മോഹന്‍ലാല്‍ സിനിമകളിലൂടെയുള്ള സഞ്ചാരമാണ് ചിത്രം. മോഹന്‍ലാല്‍  ചിത്രത്തില്‍ ഉണ്ടാകുമോ എന്ന കാര്യത്തില്‍ ഓദ്യേഗിക പ്രഖ്യാപനം വന്നിട്ടില്ല.