ഒരാഴ്ച മുൻപുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റു ചികിത്സയിൽ ആയിരിക്കെയാണ് മഞ്ജുഷ മരണത്തിന് കീഴടങ്ങിയത്

കാലടി ശ്രീശങ്കരയിലെ നൃത്ത ഗവേഷണ വിദ്യാർഥിയും ഗായികയുമായ മഞ്ജുഷ മോഹന്‍ദാസിന്‍റെ മരണത്തിന്‍റെ വേദനയിലാണ് സിനിമാലോകം. ഒരാഴ്ച മുൻപുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയില്‍ കഴിയവെയാണ് മഞ്ജുഷ മരണത്തിന് കീഴടങ്ങിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

 ഏഷ്യാനെറ്റ് സംഘടിപ്പിച്ച ഐഡിയ സ്റ്റാർ സിങ്ങർ പരിപാടിയിൽ പങ്കെടുത്തിട്ടുണ്ട് .പെരുമ്പാവൂർ വളയം ചിറങ്ങര സ്വദേശിയാണ്. മഞ്ജുഷയ്ക്ക് വികാരനിര്‍ഭരമായ യാത്രാമൊഴിയാണ് ദേശീയ ചലച്ചിത്ര പുരസ്കാരം നേടി സുരഭി ലക്ഷ്മി നല്‍കിയത്.

അധികം സംസാരിച്ചിട്ടില്ല, ഇടപഴകിയിട്ടില്ല , എങ്കിലും എന്റെ ജൂനിയർ ആയി പഠിച്ച മഞ്ചു | idea star singer ൽ പങ്കെടുത്തപ്പോൾ അഭിമാനത്തോടെ പ്രാർത്ഥനയോടെ ഞാനും കാത്തിരുന്നിരന്നു നിന്റെ performance കാണാൻ. പ്രിയപ്പെട്ട അനിയത്തി വേദനയോടെ യാത്ര മൊഴിയെന്നാണ് സുരഭി ഫേസ്ബുക്കില്‍ കുറിച്ചത്.