ഷെല്ലിയുടെ വരികൾക്ക് അമിത് ത്രിവേദിയാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. അമ്മി വിർകും ഷാഹിദ് മല്യയുമാണ് ഗാനം ആലപിച്ചിരിക്കുന്നത്

ഹൗസ്‌ ഫുൾ 3യ്‌ക്ക് ശേഷം ബോളിവുഡിൽ ശക്തമായ തിരിച്ചു വരവിനൊരുങ്ങുകയാണ് അഭിഷേക് ബച്ചൻ. താരം നായക വേഷത്തിലെത്തുന്ന
ഏറ്റവും പുതിയ ചിത്രമാണ് മന്‍മര്‍ സിയാന്‍. ചിത്രത്തിലെ ധരിയാ എന്നു തുടങ്ങുന്ന പ്രണയഗാനം ആസ്വാദകരുടെ മനം കവരുന്നു. തപ്‌സി പന്നു,വിക്കി കൗശൽ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

ഷെല്ലിയുടെ വരികൾക്ക് അമിത് ത്രിവേദിയാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. അമ്മി വിർകും ഷാഹിദ് മല്യയുമാണ് ഗാനം ആലപിച്ചിരിക്കുന്നത്.

പഞ്ചാബിന്റെ സാമൂഹ്യ പശ്ചാത്തലത്തിലൊരുങ്ങുന്ന മൻമർസിയാൻ സംവിധാനം ചെയ്യുന്നത് അനുരാഗ് കശ്യപാണ്. ഫാന്റം ഫിലിംസാണ് ചിത്രം
തീയറ്ററുകളിലെത്തിക്കുന്നത്.