പതിനേഴുവര്‍ഷത്തിന് ശേഷം ഇന്ത്യയിലേക്ക് ലോക സുന്ദരിപ്പട്ടം നേടിതന്നത് മാനുഷി ഛില്ലറാണ്. ചൈനയില്‍ നടന്ന മിസ് വേള്‍ഡ് പോരാട്ടത്തില്‍ 108 സുന്ദരിമാരെ പിന്തള്ളിയാണ് ഒന്നാമത് എത്തിയത്. 
 എന്നാല്‍ സൗന്ദര്യത്തിനും പഠനത്തിനുമപ്പുറം മറ്റു ചില മേഖലകളില്‍ കൂടി മാനുഷി ചുവടുവച്ചിട്ടുണ്ട്. നൃത്തം, കായികം,സമൂഹിക സേവനം തുടങ്ങി ഒട്ടേറെ രംഗങ്ങളില്‍ മികവു പ്രകടിപ്പിക്കുന്ന താരമാണ് മാനുഷി.

കാണികളെ അമ്പരപ്പിച്ച മാനുഷിയുടെ നൃത്തവും സാമൂഹിക സേവനവുമെല്ലാം ഈ താരറാണിയുടെ സൗന്ദര്യത്തിന് മുതല്‍ക്കൂട്ടാവുന്നുണ്ട്. കുച്ചിപ്പുടിയിലാണ് മാനുഷി വൈദഗ്ധ്യം തെളിയിച്ചത്. ഹരിയാന സ്വദേശിയാണ് മാനുഷി ഛില്ലര്‍. മെഡിക്കല്‍ വിദ്യാര്‍ത്ഥിയാണ്.