വധുവിനെ തേടി റിയാലിറ്റി ഷോ നടത്തുന്ന നടന്‍ ആര്യ വെളിപ്പെടുത്തി ഞാന്‍ വിവാഹിതനായിരുന്നുവെന്ന്

ചെന്നൈ: വധുവിനെ തേടി റിയാലിറ്റി ഷോ നടത്തുന്ന നടന്‍ ആര്യ വെളിപ്പെടുത്തി ഞാന്‍ വിവാഹിതനായിരുന്നുവെന്ന്.ഷോയില്‍ തന്നെയാണ് ആര്യയുടെ ഈ വെളിപ്പെടുത്തല്‍. ഏഴു വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് താന്‍ ആ പെണ്‍കുട്ടിയെ രജിസ്റ്റര്‍ വിവാഹം ചെയ്തത്. എന്നാല്‍, ആ ബന്ധം ഉപേക്ഷിക്കേണ്ടി വന്നു. എന്നാല്‍ ആദ്യ വിവാഹത്തിലെ വധുവിന്‍റെ പേര് ആര്യ വെളിപ്പെടുത്തിയില്ല.

വിവാഹം രജിസ്റ്റര്‍ ചെയ്തത്. പക്ഷെ, ആ പ്രോസസ് പൂര്‍ണമാക്കാന്‍ സാധിച്ചില്ല. വിവാഹക്കാര്യമറിഞ്ഞ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ എതിര്‍പ്പുമായി വന്നതാണ് വിവാഹം ഇടയ്ക്ക് പൊളിയാന്‍ കാരണമായത്. അത് അന്ന് മാനസികമായി തളര്‍ത്തിയിരുന്നു. അന്ന് സിനിമകളിലെ വിഷയങ്ങള്‍ പോലും താന്‍ തിരക്കിയിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

16 മത്സരാര്‍ത്ഥികളുമായി തുടങ്ങിയ റിയാലിറ്റി ഷോയില്‍ ആദ്യഘട്ട എലിമിനേഷനുകള്‍ക്ക് ശേഷം ഇനി അവശേഷിക്കുന്നത് പത്തു പേരാണ്. ഈ ഷോ നിര്‍ത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയില്‍ ഉള്‍പ്പെടെ ഹര്‍ജികള്‍ സമര്‍പ്പിക്കപ്പെട്ടിരുന്നു.