ബിജു മേനോന്‍ നായകനായി പുറത്തിറങ്ങിയ മരുഭൂമിയിലെ ആന തമിഴിലേക്ക്. വി കെ പ്രകാശ് തന്നെയാണ് തമിഴിലും ചിത്രം ഒരുക്കുന്നത്. ബോബി സിന്‍ഹയായിരിക്കും തമിഴില്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുക.


ഖത്തറിലെ ഒരു അറബിയുടെയും കടംകയറി ഗള്‍ഫിലേക്ക് പോകുന്ന സുകുവിന്റെയും കഥയാണ് മരുഭൂമിയിലെ ആന പറഞ്ഞത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കിയത്. ബിജു മേനോന് പുറമേ കൃഷ്‍ണശങ്കര്‍, സംസ്കൃതി ഷേണായി, ഹരീഷ് എന്നിവരും ചിത്രത്തില്‍ വേഷമിട്ടിരുന്നു. വൈ വി രാജേഷ് ആണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. രതീഷ് വേഗയാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.