ബിജു മേനോന്‍ നായകനാവുന്ന മരുഭൂമിയിലെ ആന എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. സ്വര്‍ഗം വിടരും എന്നാരംഭിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസാണ്. രതീഷ് വേഗയാണ് ഗാനത്തിന്‍റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.

ബിജു മേനോന്‍, കൃഷ്ണശങ്കര്‍, സംസ്കൃതി ഷേണായി, ഹരീഷ് എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷത്തില്‍ എത്തുന്നത്. വൈ.വി.രാജേഷ് തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വി.കെ.പ്രകാശാണ് നിര്‍മ്മാണം ഡേവിഡ് കാച്ചപ്പിള്ളി.