മെഗാസ്റ്റാര്‍ നായകനാകുന്ന മാസ് മസാല എന്‍റര്‍ടെയ്നര്‍ ‘മാസ്റ്റര്‍ പീസ്’ ആദ്യ ടീസര്‍ റിലീസായി. ഒരു ആക്ഷന്‍ സിനിമയ്ക്ക് ഉതകുന്ന അതിഗംഭീര ടീസറാണ് പുറത്തുവിട്ടിരിക്കുന്നത്. മമ്മൂട്ടിയുടെ ആക്ഷന്‍ സീനുകളും ടീസറില്‍ കാണാം.

എന്നാല്‍ ടീസറില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന എഡ്വേര്‍ഡ് ലിവിംഗ്സ്റ്റണ്‍ എന്ന ‘എഡ്ഡി’യുടെ ഒരൊറ്റ ഡയലോഗ് പോലും ഉള്‍ക്കൊള്ളിച്ചിട്ടില്ല. ഇടിയാണ് ആരാധകര്‍ക്കായി അവതരിപ്പിച്ചിട്ടുണ്ട്. ഒപ്പം കോളജ് വരാന്തയിലൂടെ സ്റ്റൈലിഷായിട്ടുള്ള എഡ്ഡിയുടെ നടത്തം ഇപ്പോഴേ വൈറലായിക്കഴിഞ്ഞു.

 വെറും 45 സെക്കന്‍റ് മാത്രമാണ് ടീസറിന്‍റെ ദൈര്‍ഘ്യം. പുലിമുരുകന് ശേഷം ഉദയ്കൃഷ്ണയുടെ തൂലികക്കരുത്തില്‍ എത്തുന്ന ചിത്രം അജയ് വാസുദേവ് സംവിധാനം ചെയ്യുന്നു. രാജാധിരാജ എന്ന ചിത്രത്തിന് ശേഷം അജയ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മാസ്റ്റര്‍പീസ്.