സ്വയംഭോഗ രംഗം; വിമര്‍ശകര്‍ക്ക് രൂക്ഷ മറുപടിയുമായി സ്വര
ഇന്ത്യന് സിനിമയില് വന് ഹിറ്റായി മാറുകയാണ് ബോളിവുഡ് ചിത്രം വീരെ ദി വെഡ്ഡിംഗ്. ലൈംഗികതയുടെ അതിപ്രസരമാണ് ചിത്രത്തിന്റെ ഹൈലൈറ്റെന്ന് ആദ്യം തന്നെ വിമര്ശനങ്ങളുയര്ന്നിരുന്നു. എ സര്ട്ടിഫിക്കറ്റ് തന്നെയാണ് ചിത്രത്തിന് ലഭിച്ചത്. ചിത്രം തീയറ്ററുകളില് തരംഗമായി മറുകയാണ്. അതിനിടയിലാണ് ചിത്രത്തിലെ ഒരു രംഗം ചൂണ്ടിക്കാട്ടി നടി സ്വര ഭാസ്കറിനെതിരെ അതിശക്തമായ വിമര്ശനങ്ങളുയര്ന്നത്.
ചിത്രത്തിന് വേണ്ടി സ്വയംഭോഗ രംഗത്തില് അഭിനയിച്ചതാണ് സ്വരയെ തിരഞ്ഞുപിടിച്ച് ആക്രമിക്കാന് കാരണം. സോഷ്യല് മീഡിയിയല് അതിശക്തമായ വിമര്ശനമാണ് നടിക്കെതിരെ ഉയര്ന്നിരിക്കുന്നത്. മുത്തശ്ശിക്കൊപ്പം സിനിമ കാണാനെത്തിയ യുവാവിന്റെ കുറിപ്പാണ് സ്വരയ്ക്കെതിരായ ആക്രമണത്തിന് തുടക്കമിട്ടത്.
സ്വരയുടെ സ്വയംഭോഗ രംഗം കണ്ട് നാണംകെട്ടുപോയെന്നാണ് യുവാവ് കുറിച്ചത്. ഇന്ത്യാക്കാരിയാണെന്നതില് നാണക്കേട് തോന്നുന്നുവെന്ന് മുത്തശ്ശി പറഞ്ഞതായും യുവാവ് കുറിച്ചു. ഇത് ഏറ്റുപിടിച്ചാണ് പലരും സ്വരയ്ക്കും ചിത്രത്തിനുമെതിരെ വിമര്ശനം ഉന്നയിച്ചത്. എന്നാല് ഇത്തരക്കാരുടെ ആക്രമണത്തിനും വിമര്ശനത്തിനും മറുപടിയുമായി സ്വര തന്നെ രംഗത്തെത്തി.
ഏതെങ്കിലും ഐടി സെല് ടിക്കറ്റുകള് സ്പോണ്സര് ചെയ്യുന്നത് പോലെയുണ്ടെന്നാണ് സ്വര മറുപടി നല്കിയിരിക്കുന്നത്. ട്വീറ്റുകളെല്ലാം ഒരേ തരത്തിലുള്ളതാണെന്ന വിമര്ശനവും ട്വിറ്ററിലൂടെ സ്വര മുന്നോട്ടുവയ്ക്കുന്നു. ലൈംഗികതയ്ക്ക് പ്രാമുഖ്യമുള്ള ചിത്രമാണെന്ന് അറിഞ്ഞിട്ടും മുത്തശ്ശിക്കൊപ്പം പോകുന്നതെന്തിനാണെന്ന ചോദ്യവുമായി ആരാധകരും സ്വരയ്ക്ക് പിന്തുണയുമായി രംഗത്തുണ്ട്.
