മാറ്റിനി എന്ന ചിത്രത്തിന് ശേഷം കാവ്യ മാധവന്‍ വീണ്ടും ഗായികയായി നടി കാവ്യാ മാധവന്‍. ഉണ്ണി പ്രണവം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ഹദിയയിലാണ് കാവ്യാ വീണ്ടും ഗായികയായത്. ഈ മതവെറികള്‍, നെറികേടുകള്‍ മതമാകുമോ എന്ന് തുടങ്ങുന്ന വരികള്‍ രചിച്ചിരിക്കുന്നത് മുരുകന്‍ കാട്ടാക്കടയാണ്. 

പ്രശസ്ത സംഗീത സംവിധായകന്‍ ശരത്താണ് പാട്ടിന്റെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത്. നിഷാന്‍, അമീര്‍ നിയാസ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാഗിണി നന്ദ്വാനി, ലിയോണ ലിഷോയ് എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. സായ്കുമാര്‍, അലന്‍സിയര്‍, പ്രദീപ് കോട്ടയം, സജിത മഠത്തില്‍ തുടങ്ങിയവരാണ് മറ്റ് പ്രമുഖ താരങ്ങള്‍. എത്തിക്കല്‍ എന്‍റര്‍ടെയ്മെന്‍റിന്‍റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്.