ടൊവിനോ തോമസിനെ നായകനാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന മായാനദിയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. ഐശ്വര്യ ലക്ഷ്മിയാണ് നായികയായി എത്തുന്നത്. അമല്‍ നീരദിന്റെ കഥയ്ക്ക് ശ്യാം പുഷ്‌കരനും ദിലീഷ് നായരും ചേര്‍ന്നാണ് തിരക്കഥ. 

അമല്‍ നീരജദ് പ്രൊഡക്ഷനില്‍ ആഷിഖ് അബുവിന്റഎ നേതൃത്വത്തില്‍ ഒപി എം ഡ്രീംമില്‍ സിനിമാസും ചേര്‍ന്നാണ് നിര്‍മാണം. ജയേഷ് മോഹനാണ് ഛായാഗ്രാഹകന്‍. സോള്‍ട്ട് ആന്‍ഡ് പെപ്പര്‍,ഡാ തടിയാ, ഇടുക്കി ഗോള്‍ഡ് എന്നി സിനിമ ശ്യാമും ദിലീശും ഒരുമിച്ച് രചന നിര്‍വഹിക്കുന്ന ചിത്രം കൂടിയാണിത്.

റെക്‌സ് വിജയന്‍ സംഗീത സംവിധാനവും സൈജു ശ്രീധരന്‍ എഡിറ്റിംഗും നിര്‍വഹിക്കും. മായാനദി ക്രിസ്മസിന് തിയേറ്റുകളില്‍ എത്തുമെന്നാണ് വാര്‍ത്തകള്‍ വരുന്നത്.