മീന വീണ്ടും മോഹന്‍ലാലിന്റെ നായികയായി അഭിനയിക്കുന്നു. അജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന സിനിമയിലാണ് മീന നായികയാകുന്നത്. സാജു തോമസ് ആണ് സിനിമയുടെ തിരക്കഥ എഴുതുന്നത്.


തൃഷയും പ്രകാശ് രാജും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളായി എത്തും. മുംബൈ, പൂനെ എന്നിവടങ്ങളായിരിക്കും പ്രധാന ലൊക്കേഷന്‍. മേയ് ആദ്യം തീയേറ്ററിലെത്തിക്കാന്‍ ആലോചിക്കുന്ന ചിത്രം ഒരു ഡ്രാമ ത്രില്ലറായിരിക്കും.