ബാലതാരമായി സിനിമയില്‍ എത്തിയ നടിയാണ് മീന. മുന്‍നിര നായകന്മാരോടൊപ്പം ഈ താരം അഭിനയിച്ചിട്ടുമുണ്ട്. ഇപ്പോള്‍ മീനയുടെ മകളും സിനിമയിലേക്ക് എത്തിയിരിക്കുകയാണ്.
വിജയ് നായകനായ തെരി എന്ന ചിത്രത്തിലൂടെയാണ് മകള്‍ നൈനിക സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ഇപ്പോള്‍ ഒട്ടേറെ സിനിമകളില്‍ ഓഫര്‍ നൈനികയ്ക്ക് വരുന്നുണ്ട്. മലയാളത്തില്‍ മമ്മൂട്ടി നായകനായ ബാസ്‌കര്‍ ദ റാസ്‌കല്‍ എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കില്‍ അരവിന്ദ് സ്വാമിയ്ക്കും അമലാപോലിനുമൊപ്പം അഭിനയിക്കുകയാണ് നൈനിക.
സിദ്ധിഖാണ് ചിത്രം തമിഴിലും ഒരുക്കുന്നത്. സിദ്ധിഖിന്റെ ചിത്രത്തിന്റെ അഭിനയിക്കുകയെന്ന തന്റെ വലിയ ആഗ്രഹമായിരുന്നുവെന്ന് മീന പറയുന്നു. ഫ്രണ്ട്‌സ് എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കില്‍ സിദ്ധിഖ് തന്നെ വിളിച്ചെങ്കിലും അന്ന് സാധിച്ചില്ല. എന്നാല്‍ മകള്‍ക്ക് ആ അവസരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് മീന പറയുന്നു. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിലാണ് മീന് പറഞ്ഞത്.
