മേഗന്‍ മാര്‍ക്കിളിന്‍റെ അച്ഛന്‍ വിവാഹത്തില്‍ പങ്കെടുക്കില്ല
ലണ്ടന്: മേഗന് മാര്ക്കിളും ഹാരി രാജകുമാരനും തമ്മിലുളള വിവാഹത്തില് മേഗന്റെ അച്ഛന് പങ്കെടുക്കില്ല. അച്ഛന് വിവാഹത്തില് പങ്കെടുക്കില്ലെന്ന വിവരം സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത് മേഗന് തന്നെയാണ്. ഹോളിവുഡിലെ മുന് ലൈറ്റിങ് ഡയറക്ടറാണ് മേഗന്റെ അച്ഛന് തോമസ് മാര്ക്കിള്
തോമസ് മാര്ക്കിളിന് ഹൃദയ ശസ്ത്രക്രിയ നിശ്ചയിച്ചിരിക്കുന്നതിനാലാണ് വിവാഹ ചടങ്ങുകളില് നിന്ന് വിട്ടുനില്ക്കുന്നതെന്ന് സിഎന്എന് റിപ്പോര്ട്ട് ചെയ്യുന്നു. തോമസ് മാര്ക്കിളും മേഗന്റെ അമ്മ ഡോറിയ റാഗ്ലാന്റും 1980 കളില് വിവാഹമോചനം നേടിയതാണ്. വിവാഹ ദിനത്തില് ശ്രദ്ധാകേന്ദ്രമാവുമെന്ന് ഏവരും പ്രതീക്ഷിച്ചിരുന്ന തോമസ്സിന്റെ പിന്മാറ്റവാര്ത്ത വലിയ ചര്ച്ചയായിരിക്കുകയാണ്.
