പുതിയ ചിത്രത്തിലൂടെയാണ് തന്‍റെ നായികയെക്കുറിച്ച് ചിരഞ്ജീവി ഇങ്ങനെയൊരു നിബന്ധന മുന്നോട്ടുവച്ചത്. ചിരഞ്ജീവിക്കായുള്ള നായികയെ തേടി സംവിധായകന്‍ ശിവ വലഞ്ഞു

ഹൈദരബാദ്: പ്രായംകുറഞ്ഞ നടിമാര്‍ക്കൊപ്പം പ്രണയരംഗങ്ങളില്‍ അഭിനയിക്കില്ലെന്ന് തെലുങ്ക് സൂപ്പര്‍ താരം ചിരഞ്ജീവി. പുതിയ ചിത്രത്തിലൂടെയാണ് തന്‍റെ നായികയെക്കുറിച്ച് ചിരഞ്ജീവി ഇങ്ങനെയൊരു നിബന്ധന മുന്നോട്ടുവച്ചത്. ചിരഞ്ജീവിക്കായുള്ള നായികയെ തേടി സംവിധായകന്‍ ശിവ വലഞ്ഞെന്നാണ് സിനിമാവൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. മുന്‍കാല നടിമാരെയും സിനിമ വിട്ട് സീരിയലിലേക്ക് ചേക്കേറിയ മുതിര്‍ന്ന നടിമാരെയും ശിവ ചിത്രത്തിനായി സമീപിച്ചിട്ടുണ്ട്. 

കോനിഡെല പ്രൊഡക്ഷനും മാറ്റിനി എന്റര്‍ടെയ്ന്‍മെന്റ്‌സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രം നവംബറില്‍ ചിത്രീകരണം ആരംഭിക്കും. ചിത്രം 2019ല്‍ പുറത്തിറങ്ങും. ചിരഞ്ജീവിയുടെ മകനും നടനുമായ രാം ചരണ്‍ നിര്‍മ്മാണം നടത്തുന്ന സൈരാ നരസിംഹ റെഡ്ഡിയാണ് നിലവില്‍ ഇപ്പോള്‍ നടന്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രം. 

മൂന്ന് ഭാഷകളിലിറങ്ങുന്ന സൈരാ നരസിംഹ റെഡ്ഡിയുടെ സംവിധായകന്‍ സുന്ദര്‍ റെഡ്ഡിയാണ്. നയന്‍താര, അമിതാഭ് ബച്ചന്‍, തമന്ന, ജഗപതി ബാബു, അല്ലു അര്‍ജ്ജുന്‍ എന്നിവരാണ് മറ്റു താരങ്ങള്‍.