സ്ത്രീ എന്ന നിലയിലും സംവിധായകര്‍ എന്ന നിലയിലും ഇന്ത്യയിലെ മീ ടു മുന്നേറ്റത്തിന് ഒരുമ്മിച്ച് പിന്തുണയ്ക്കുകയാണ്. തങ്ങള്‍ക്ക് നേരിട്ട ദുരനുഭവം പൊതുസമൂഹത്തിനു മുന്നില്‍ തുറന്നു പറയാന്‍ കാണിച്ച ധൈര്യത്തേയും അതിലൂടെ തുറന്ന വിപ്ലവത്തേയും സ്വാഗതം ചെയ്യുന്നുവെന്നും ഇവര്‍ 

മുംബൈ: മീടൂ മുന്നേറ്റത്തില്‍ പിന്തുണയുമായി ബോളിവുഡിലെ വനിതാ സംവിധായകരും രംഗത്ത്. ആരോപണം നേരിടുന്നവര്‍ കുറ്റക്കാരാണെന്ന് തെളിഞ്ഞാല്‍ ഭാവിയില്‍ ഇനി അവര്‍ക്കൊപ്പം ഒരുമ്മിച്ച് ജോലി ചെയ്യില്ലെന്നും വനിതാ സംവിധായകര്‍ വ്യക്തമാക്കി. കങ്കണ സെന്‍ഷര്‍മ്മ, നന്ദിതാ ദാസ്, മേഖ്‌ന ഗുല്‍സാര്‍, ഗൗരി ഷിന്‍ഡെ, കിരണ്‍ റാവു, റീമ കാഗ്ട്ടി, സോയാ അക്തര്‍ എന്നീ പ്രമുഖര്‍ ഉള്‍പ്പെടെ പതിനൊന്നോളം വനിതാ സംവിധായകരാണ് ഇന്ത്യയിലെ മീടൂ മുന്നേറ്റത്തിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.

സ്ത്രീ എന്ന നിലയിലും സംവിധായകര്‍ എന്ന നിലയിലും ഇന്ത്യയിലെ മീ ടു മുന്നേറ്റത്തിന് ഒരുമ്മിച്ച് പിന്തുണയ്ക്കുകയാണ്. തങ്ങള്‍ക്ക് നേരിട്ട ദുരനുഭവം പൊതുസമൂഹത്തിനു മുന്നില്‍ തുറന്നു പറയാന്‍ കാണിച്ച ധൈര്യത്തേയും അതിലൂടെ തുറന്ന വിപ്ലവത്തേയും സ്വാഗതം ചെയ്യുന്നുവെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. 

തൊഴിലിടത്തില്‍ വിഠവേചനമില്ലാത്തതും സുരക്ഷിതവും തുല്യതയാര്‍ന്നതുമായ അന്തരീക്ഷം ഒരുക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി അവബോധം ഉണ്ടാക്കണം. കൂടാതെ ആരോപണ വിധേയരാവയവര്‍ കുറ്റക്കാരണെന്ന് തെളിഞ്ഞാല്‍ ഭാവിയില്‍ അവരോടൊപ്പം പ്രവര്‍ത്തിക്കില്ലെന്നുംഅ ്വര്‍ വ്യക്തമാക്കുന്നു. കൂടാതെ ചലച്ചിത്രമേഖലയിലുള്ളവര്‍ ഇത് പിന്തുടാരാന്‍ ശ്രമിക്കണമെന്നും സംവിധായക മേഘ്‌ന ഗുല്‍സാര്‍ ട്വിറ്ററില്‍ കുറിച്ചു. 

മീടൂ ക്യാമ്പയിന് പിന്തുണയുമായി കേന്ദ്രമന്ത്രി മനേക ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. ബോളിവുഡ് ഉള്‍പ്പെടെ മീടൂവിന് ശക്തമായ പിന്തുണ നല്‍കുമ്പോള്‍ ഇത് കേരളത്തിലുള്ളവര്‍ മാതൃകയാക്കണമെന്ന് കഴിഞ്ഞദിവസം സംവിധായക അഞ്ജലി മേനോന്‍ പറഞ്ഞിരുന്നു. മലയാളത്തില്‍ ഉയരുന്ന ആരോപണങ്ങളോട് സിനിമാ ലോകം ഉള്‍പ്പെടെ മുഖം തിരിച്ചു നില്‍ക്കുകയാണ്.