ആട് 2 വില്‍ മരണം വരെ നിരാഹാരം നടത്തുന്ന ഒരു രംഗത്തിനിടെ ഷാജി പാപ്പനും ക്ലീറ്റസും തമ്മിലുള്ള സംഭാഷണമാണ് മിഥുന്‍ മാനുവേല്‍ ട്രോളാക്കിയത്.

തിരുവനന്തപുരം: ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുള്ള നിരാഹാര സമരത്തിനിടെ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ സ്റ്റീല്‍ ഗ്ലാസില്‍ പാനീയം കുടിച്ചതിനെ ട്രോളി സോഷ്യല്‍ മീഡിയയയില്‍ നിരവധി പോസ്റ്റുകള്‍ വന്നിരുന്നു. ഇപ്പോള്‍ ഇതാ ആ ഗണത്തില്‍പ്പെടുന്ന ട്രോളുമായി യുവ സംവിധായകന്‍ മിഥുന്‍ മാനുവേല്‍. 

ഇദ്ദേഹം സംവിധാനം ചെയ്ത ആട് 2 വിലെ ഒരു രംഗം ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്താണ്. നിരാഹാരത്തിനിടെ സ്റ്റീല്‍ ഗ്ലാസില്‍ പാനീയം കുടിച്ച ശോഭാ സുരേന്ദ്രന്റെ നടപടിയെ മിഥുന്‍ മാനുവേല്‍ സെലന്‍റായി ട്രോളിയത് എന്നാണ് ഫേസ്ബുക്ക് പോസ്റ്റിന് അടിയിലെ കമന്‍റുകള്‍ പറയുന്നത്.

ആട് 2 വില്‍ മരണം വരെ നിരാഹാരം നടത്തുന്ന ഒരു രംഗത്തിനിടെ ഷാജി പാപ്പനും ക്ലീറ്റസും തമ്മിലുള്ള സംഭാഷണമാണ് മിഥുന്‍ മാനുവേല്‍ ട്രോളാക്കിയത്.

”അതേ പാപ്പാ ഈ അനിശ്ചിത കാല നിരാഹാരം കിടന്നിട്ട് ആരേലും മരിച്ചിട്ടുണ്ടോ” എന്ന് ക്ലീറ്റസ് ചോദിക്കുന്നതും ” പിന്നേ കഴിഞ്ഞ വര്‍ഷം ഒരുത്തന്‍ ഫുഡ്‌പോയിസണ്‍ അടിച്ചു ചത്തു” എന്ന് പാപ്പന്‍ മറുപടി പറയുന്ന രംഗമാണ് മിഥുന്‍ മാനുവേല്‍ ഷെയര്‍ ചെയ്തത്.