Asianet News MalayalamAsianet News Malayalam

'വിധി കർത്താവാകുന്നതിൽ നിന്നും സ്വയം മാറി നിൽക്കാമായിരുന്നു'; ദീപ നിശാന്തിനെതിരെ മിഥുന്‍ മാനുവല്‍ തോമസ്

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ദീപാ നിശാന്ത് ഉള്‍പ്പടെയുള്ളവർ  നടത്തിയ ഹൈസ്‌കൂള്‍ വിഭാഗം ഉപന്യാസരചനാ മത്സരത്തിന്റെ മൂല്യനിര്‍ണയം റദ്ദാക്കിയതിന് പിന്നാലെ ദീപ നിശാന്തിനെതിരെ വിമര്‍ശനവുമായി സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്. 

midhun manuel thomas against deepa nishanth
Author
Thiruvananthapuram, First Published Dec 9, 2018, 12:53 PM IST

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ദീപാ നിശാന്ത് ഉള്‍പ്പടെയുള്ളവർ  നടത്തിയ ഹൈസ്‌കൂള്‍ വിഭാഗം ഉപന്യാസരചനാ മത്സരത്തിന്റെ മൂല്യനിര്‍ണയം റദ്ദാക്കിയതിന് പിന്നാലെ ദീപ നിശാന്തിനെതിരെ വിമര്‍ശനവുമായി സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്. ധാര്‍മികത എന്നൊന്ന് ഉണ്ടെന്ന കാര്യം വിസ്മരിക്കരുതെന്ന് മിഥുന്‍ പറയുന്നു. വിധികര്‍ത്താവാകുന്നതില്‍ നിന്ന് സ്വയം മാറി നില്‍ക്കാമായിരുന്നെന്ന് മിഥുന്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. ഒരിക്കൽ എങ്കിലും സംസ്ഥാന കലോത്സവത്തിൽ  അല്ലെങ്കില്‍ സർവകലാശാലാ സോണൽ മത്സരങ്ങളിൽ പങ്കെടുത്തിട്ടുള്ള ആളാണ് എങ്കിൽ ഈ അവസരത്തിൽ വിധി കർത്താവിന്റെ വേഷം എടുത്തണിയില്ലായിരുന്നുവെന്നും മിഥുന്‍ കൂട്ടിച്ചേര്‍ത്തു.

മിഥുന്‍ മാനുവല്‍ തോമസിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ധാർമികത എന്നൊന്ന് ഉണ്ട് ദീപ നിശാന്ത് ..!! വിധി കർത്താവാകുന്നതിൽ നിന്നും സ്വയം മാറി നിൽക്കാമായിരുന്നു..!! നിങ്ങൾ ഒരിക്കൽ എങ്കിലും സംസ്ഥാന കലോത്സവത്തിൽ / സർവകലാശാലാ സോണൽ മത്സരങ്ങളിൽ പങ്കെടുത്തിട്ടുള്ള ആളാണ് എങ്കിൽ ഈ അവസരത്തിൽ വിധി കർത്താവിന്റെ വേഷം എടുത്തണിയില്ലായിരുന്നു..!! Just stating a fact.., that’s all..!!

മലയാളം ഉപന്യാസ മത്സരത്തിന് വിധികർത്താവായി കവിതാമോഷണ വിവാദത്തിലകപ്പെട്ട ദീപാ നിശാന്ത് എത്തിയതിനെതിരെ പ്രതിപക്ഷ, യുവജന, വിദ്യാർത്ഥി സംഘടനകൾ പ്രതിഷേധിച്ചിരുന്നു. ആദ്യം എബിവിപി പ്രവർത്തകരാണ് ദീപയ്ക്കെതിരെ പ്രതിഷേധവുമായി എത്തിയത്. തുടർന്ന് യൂത്ത് കോൺഗ്രസ്, കെഎസ്‍യു വനിതാ പ്രവർത്തകരും ദീപയ്ക്കെതിരെ പ്രതിഷേധവുമായി കലോത്സവ വേദിയിലേക്ക് എത്തുകയായിരുന്നു. ദീപാ നിശാന്തിനെ വിധി കർത്താവാക്കിയതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചു. 

ദീപാ നിശാന്ത് മൂല്യനിര്‍ണയത്തില്‍ പങ്കെടുക്കുന്നതിനെതിരേ കെ.എസ്.യു രേഖാമൂലം  വിദ്യാഭ്യാസമന്ത്രിക്ക് പരാതി നല്‍കുകയും ചെയ്തു. ഇതിനെത്തുടര്‍ന്നാണ് പുനര്‍മൂല്യ നിര്‍ണയം നടത്താന്‍ കലോത്സവ അപ്പീല്‍ കമ്മിറ്റി തീരുമാനിച്ചത്. പ്രതിഷേധം അനാവശ്യമെന്നായിരുന്നു ദീപാ നിശാന്തിന്‍റെ പ്രതികരണം. സംസ്ഥാന സ്കൂൾ കലോത്സവത്തില്‍ വിധികർത്താവായി വന്നത് അധ്യാപിക എന്ന നിലയിൽ ആണെന്ന് ദീപാ നിശാന്ത് പ്രതികരിച്ചു. കവിത വിവാദവുമായി ഇതിനെ കൂട്ടികുഴയ്ക്കേണ്ട കാര്യമില്ലെന്നും ദീപാ നിശാന്ത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. 
 

Follow Us:
Download App:
  • android
  • ios