തീപ്പൊരി ഡയലോഗുകളും ആക്ഷന്‍ രംഗങ്ങളും കോര്‍ത്തിണക്കിയാണ് ടീസര്‍ എത്തിയത്. അബ്രഹാമിന്റെ സന്തതികള്‍ക്ക് ശേഷം ഹനീഫ് അദേനി അണിയിച്ചൊരുക്കുന്ന മിഖായേല്‍ ആന്റോ ജോസഫാണ് നിര്‍മ്മിക്കുന്നത്. സിദ്ധീഖ്,മഞ്ജിമ മോഹന്‍, ശാന്തികൃഷ്ണ,കലാഭവന്‍ ഷാജോണ്‍, കെ.പി.എ.സി ലളിത തുടങ്ങി വന്‍ താരനിര ചിത്രത്തിലെത്തുന്നുണ്ട്.
കൊച്ചി: മമ്മൂട്ടിയെ നായകനാക്കി രണ്ട് ഹിറ്റി ചിത്രങ്ങളൊരുക്കിയ ശേഷം ഹനീഫ് അദേനി നിവിന്‍ പോളിയ്ക്കൊപ്പം ചേരുന്ന മിഖായേലിന്‍റെ ടീസര്‍ പുറത്തെത്തി. കായംകുളം കൊച്ചുണ്ണിയെന്ന ബിഗ് ബജറ്റ് ചിത്രത്തിന്‍റെ റീലീസ് ആഹ്ളാദത്തിനൊപ്പം നിവിന്റെ പിറന്നാള്‍ ദിനത്തില്‍ മമ്മൂട്ടിയാണ് ടീസര്‍ പുറത്തിറക്കിയത്. ഫേസ്ബുക്ക് പേജിലൂടെ നിവിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് മെഗാസ്റ്റാര്‍ ടീസര്‍ പുറത്തുവിട്ടത്.