Asianet News MalayalamAsianet News Malayalam

പുതുവര്‍ഷത്തില്‍ മാസ് എന്‍ട്രിയുമായി നിവിന്‍; 'മിഖായേല്‍' റിലീസ് തീയതി പ്രഖ്യാപിച്ചു

ആന്റോ ജോസഫ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധായകന്റേത് തന്നെയാണ്. 'ഗ്രേറ്റ് ഫാദറി'ന് ശേഷം 'അബ്രഹാമിന്റെ സന്തതികള്‍' എന്ന മമ്മൂട്ടി ചിത്രത്തിനും ഹനീഫ് തിരക്കഥയൊരുക്കിയിരുന്നു.

mikhael official release date
Author
Thiruvananthapuram, First Published Jan 3, 2019, 4:08 PM IST

നിവിന്‍ പോളിയുടെ ഈ വര്‍ഷത്തെ ആദ്യ ചിത്രം 'മിഖായേലി'ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. മമ്മൂട്ടി നായകനായ 'ദി ഗ്രേറ്റ് ഫാദര്‍' എന്ന അരങ്ങേറ്റ ചിത്രത്തിന് ശേഷം ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന 'മിഖായേല്‍' ഈ മാസം 18നാണ് തീയേറ്ററുകളിലെത്തുക. 

ആന്റോ ജോസഫ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധായകന്റേത് തന്നെയാണ്. 'ഗ്രേറ്റ് ഫാദറി'ന് ശേഷം 'അബ്രഹാമിന്റെ സന്തതികള്‍' എന്ന മമ്മൂട്ടി ചിത്രത്തിനും ഹനീഫ് തിരക്കഥയൊരുക്കിയിരുന്നു. മമ്മൂട്ടി നായകനായെത്തിയ ഈ രണ്ട് ചിത്രങ്ങളും ബോക്‌സ്ഓഫീസില്‍ വിജയമായിരുന്നു.

വിഷ്ണു പണിക്കര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന 'മിഖായേലി'ന് സംഗീതം പകരുന്നത് ഗോപി സുന്ദറാണ്. ഹരിനാരായണന്റേതാണ് വരികള്‍. എഡിറ്റിംഗ് മഹേഷ് നാരായണന്‍. ആന്‍ മെഗാ മീഡിയ ചിത്രം തീയേറ്ററുകളിലെത്തിക്കും.

Follow Us:
Download App:
  • android
  • ios