'മിഖായേലി'ന്‍റെ ട്രെയിലറിന് മികച്ച പ്രതികരണം

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 9, Jan 2019, 10:02 PM IST
Mikhael Official Teaser 2 Haneef Adeni Nivin Pauly Unni Mukundan
Highlights

 'ദി ഗ്രേറ്റ് ഫാദര്‍' എന്ന അരങ്ങേറ്റ ചിത്രത്തിന് ശേഷം ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന 'മിഖായേല്‍' ഈ മാസം 18നാണ് തീയേറ്ററുകളിലെത്തുക

നിവിന്‍ പോളിയുടെ ഈ വര്‍ഷത്തെ ആദ്യ ചിത്രം 'മിഖായേലി'ന്റെ ട്രെയിലര്‍ പുറത്തിറങ്ങി. മമ്മൂട്ടി നായകനായ 'ദി ഗ്രേറ്റ് ഫാദര്‍' എന്ന അരങ്ങേറ്റ ചിത്രത്തിന് ശേഷം ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന 'മിഖായേല്‍' ഈ മാസം 18നാണ് തീയേറ്ററുകളിലെത്തുക. ഉണ്ണിമുകുന്ദനാണ് ചിത്രത്തിലെ പ്രധാന വില്ലന്‍.

ആന്‍റോ ജോസഫ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധായകന്റേത് തന്നെയാണ്. 'ഗ്രേറ്റ് ഫാദറി'ന് ശേഷം 'അബ്രഹാമിന്റെ സന്തതികള്‍' എന്ന മമ്മൂട്ടി ചിത്രത്തിനും ഹനീഫ് തിരക്കഥയൊരുക്കിയിരുന്നു. മമ്മൂട്ടി നായകനായെത്തിയ ഈ രണ്ട് ചിത്രങ്ങളും ബോക്‌സ്ഓഫീസില്‍ വിജയമായിരുന്നു. 

വിഷ്ണു പണിക്കര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന 'മിഖായേലി'ന് സംഗീതം പകരുന്നത് ഗോപി സുന്ദറാണ്. ഹരിനാരായണന്റേതാണ് വരികള്‍. എഡിറ്റിംഗ് മഹേഷ് നാരായണന്‍. ആന്‍ മെഗാ മീഡിയ ചിത്രം തീയേറ്ററുകളിലെത്തിക്കും.

loader