ഏഷ്യാനെറ്റിന്റെ ജനപ്രിയ പരിപാടിയായ ബഡായ് ബംഗ്ലാവില്‍ ഇപ്പോള്‍ ചിരി നമ്പറുകളുമായി മാമുക്കോയയും ഉണ്ട്. സിനിമയിലെ ഗഫൂര്‍ക്ക എന്ന ഹിറ്റ് കഥാപാത്രമായാണ് മാമുക്കോയ ബഡായ് ബംഗ്ലാവില്‍ അഭിനയിക്കുന്നത്. ഏറ്റവും അവസാനത്തെ എപ്പിസോഡില്‍ മിമിക്രി നമ്പറുകളുമായാണ് മാമുക്കോയ കയ്യടി നേടുന്നത്. ഗള്‍ഫിലെ ഒരു ഷോയില്‍ തന്റെ സോളോ പെര്‍ഫോര്‍മന്‍സുണ്ടെന്നാണ് ഗഫൂര്‍ക്ക പറയുന്നത്. തുടര്‍ന്ന് മോഹന്‍ലാലിനെയും മമ്മൂട്ടിയെയും സുരേഷ് ഗോപിയെയും രജനീകാന്തിനെയും ഗഫൂര്‍ക്ക അനുകരിക്കുകയും ചെയ്യുന്നു. വീഡിയോ കണ്ടുനോക്കൂ.