ഫോട്ടോ പുറത്തുവന്നതിന് പിന്നാലെ തങ്ങളുടെ ഓർമകൾ പങ്കുവച്ച് നിരവധി പേരാണ് കമന്റുകൾ ചെയ്തത്. 

ചില സിനിമകളെ പോലെ സീരിയലുകളും പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരമാണ്. പ്രത്യേകിച്ച് പഴയകാല സീരിയലുകൾ. അതിലെ കഥാപാത്രങ്ങളും സീനുകളും എന്തിനേറെ കഥാപാത്രങ്ങളുടെ പേരുകൾ അടക്കം മലയാളികളുടെ മനസിലുണ്ടാകും. ​ഗൃഹാതുരത ഉണർത്തുന്ന ഇത്തരം സീരിയലുകളെ വീണ്ടും കാണാൻ യുട്യൂബിൽ തിരയുന്നവരും ധാരാളമാണ്. അത്തരത്തിൽ ഇന്നും മലയാളികളുടെ മനസിൽ പ്രത്യേകിച്ച് 80's, 90'sകളിലുള്ള ആളുകളുടെ മനസിൽ നിറഞ്ഞ് നിൽക്കുന്നൊരു സീരിയലുണ്ട്. ജ്വാലയായ്.

Add Asianetnews as a Preferred SourcegooglePreferred

റിപ്പോർട്ടുകൾ പ്രകാരം 2000ത്തിന്റെ തുടക്കത്തിലാണ് ജ്വാലയായ് സീരിയൽ സംപ്രേഷണം ആരംഭിക്കുന്നത്. ദൂരദർശനിൽ ആയിരുന്നു അത്. മെ​ഗാഹിറ്റായ സീരിയലിലെ അഭിനേതാക്കളെ എല്ലാവർക്കും അറിയാമെങ്കിലും അത് നിർമിച്ചത് മമ്മൂട്ടി ആണെന്നത് അധികമാർക്കും അറിയാത്തൊരു കാര്യമാണ്. മമ്മൂട്ടിയുടെ നിർമ്മാണ കമ്പനിയായിരുന്ന മെ​ഗാ ബെറ്റ്സാണ് ജ്വാലയായ് നിർമ്മിച്ചത്. നെടുമുടി വേണു, എം ആർ ​ഗോപ കുമാർ, വിന്ദുജ മേനോൻ, മുകുന്ദൻ, സം​ഗീത മോഹൻ, രശ്മി ബോബൻ, അനില ശ്രീകുമാർ തുടങ്ങി നിരവധി താരങ്ങൾ പരമ്പരയിൽ അഭിനയിച്ചിരുന്നു. 

ഇപ്പോഴിതാ ജ്വലയായ് സീരിയലിന്റെ ഓർമകൾ പങ്കുവച്ചിരിക്കുകയാണ് മമ്മൂട്ടിയുടെ സഹോദരൻ ഇബ്രാഹിംകുട്ടി. മമ്മൂട്ടിക്കും നടൻ മുകുന്ദനും ഒപ്പമുള്ള ഫോട്ടോ പങ്കിട്ട് " വർഷങ്ങൾക്കു മുൻപ് ജ്വാലയായി സീരിയലിന്റെ സെറ്റിൽ", എന്നാണ് ഇബ്രാഹിംകുട്ടി കുറിച്ചത്. ഫോട്ടോ പുറത്തുവന്നതിന് പിന്നാലെ തങ്ങളുടെ ഓർമകൾ പങ്കുവച്ച് നിരവധി പേരാണ് കമന്റുകൾ ചെയ്തത്. 

Jwalayayi Serial Title Song - Makaram Manju Chorinjittum....

"മമ്മൂട്ടി അവതരിപ്പിക്കുന്ന എന്നത് കാണുമ്പോൾ തന്നെ ഹരമായിരുന്നു സീരിയലും അത് പോലെ ഗംഭീരം, മമ്മൂക്കയുടെ ഛായയുള്ള ഈ അനിയനെ കാണാൻ വേണ്ടി മാത്രം ജ്വാലയായ് സീരിയൽ കണ്ട കാലം, മമ്മൂക്കയുടെ പേരിൻ്റെ സെപ്ല്ലിംഗ്‌ ഇതിലൂടെയാണ് പഠിച്ചത് MAMMOOTTY എന്ന്, അണയാതാളി ജ്വാലയായ് പടർന്നിട്ട് 25 വർഷങ്ങൾ", എന്നിങ്ങനെ പോകുന്നു കമന്റുകൾ. ചിലർ സീരിയലിന്റെ ടൈറ്റിൽ ​ഗാനം പങ്കിട്ടിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..