റാഫിയുമായി താൻ വേർപിരിഞ്ഞു എന്നാണ് മഹീന പറയുന്നത്.

ക്കപ്പഴം എന്ന പരമ്പരയിലൂടെ പ്രേക്ഷകർ ഏറ്റെടുത്ത ഹാസ്യതാരമാണ് റാഫി. സുമേഷ് എന്ന കഥാപാത്രത്തെയാണ് പരമ്പരയിൽ താരം അവതരിപ്പിച്ചത്. ചക്കപ്പഴത്തിന്റെ ഭാഗമായശേഷം നിരവധി സിനിമ, സീരിയൽ അവസരങ്ങൾ‌ റാഫിക്ക് ലഭിച്ചിരുന്നു. ഈ സീരിയൽ കണ്ടാണ് റാഫിയുടെ ഭാര്യ മഹീന മുന്ന, താരത്തെ ഇഷ്ടപ്പെട്ടതു തന്നെ. ഇവരുടെ വിവാഹചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു.

കഴിഞ്ഞ വർഷം താൻ ദുബായിലേക്കു പോയ കാര്യവും മഹീന അറിയിച്ചിരുന്നു. ഇടയിൽ ഇടക്ക് നാട്ടിൽ വന്ന വിശേഷങ്ങളും മഹീന തന്റെ വ്ളോഗുകളിലൂടെ പങ്കുവെച്ചിരുന്നു. എന്നാൽ ഈ ഫോട്ടോകളിൽ റാഫി ഉണ്ടായിരുന്നില്ല. തുടർന്ന് റാഫിയുമായി വേർപിരിഞ്ഞോ എന്നുള്ള ചോദ്യങ്ങളും മഹീന നേരിട്ടിരുന്നു. എന്നാൽ ഇതേക്കുറിച്ച് ഇതേവരെ മഹീന ഒന്നും വിട്ടുപറഞ്ഞിരുന്നില്ല. എന്നാൽ എല്ലാ ചോദ്യങ്ങൾക്കും കൃത്യമായ ഉത്തരവുമായാണ് മഹീനയുടെ പുതിയ വ്ളോഗ്.

റാഫിയുമായി താൻ വേർപിരിഞ്ഞു എന്നാണ് മഹീന പറയുന്നത്. ''‍ഞങ്ങൾക്കിടയിൽ സംഭവിച്ചതെല്ലാം വെളിപ്പെടുത്താൻ താൽപര്യമില്ല. രണ്ടുപേരുടെയും സ്വകാര്യത മുൻനിർത്തി അത് ചോദിക്കരുത്. ഞങ്ങളുടെ സന്തോഷം മാത്രമേ നിങ്ങൾക്ക് മുന്നിൽ കാണിച്ചിട്ടുള്ളു. യഥാർത്ഥ ജീവിതം വ്യത്യസ്‌തമാണ്. റാഫിയുടെ പ്രശസ്തി കണ്ട് വിവാഹം കഴിച്ച്, അത് കഴിഞ്ഞ് ഞാൻ റാഫിയെ ഉപേക്ഷിച്ചുവെന്ന് പറഞ്ഞവരുണ്ട്. ഇഷ്‌ടപ്പെട്ടിട്ട് തന്നെ കല്യാണം കഴിച്ചതാണ്. പക്ഷേ, കോമഡി അഭിനയിക്കുന്ന വ്യക്തി എപ്പോഴും അങ്ങനെയാണെന്ന് കരുതരുത്. അയാൾക്ക് മറ്റൊരു ജീവിതമുണ്ട്'', മഹീന പറഞ്ഞു.

റാഫിയെ ഒഴിവാക്കി ദുബായിൽ വന്നതിനു ശേഷം ആളാകെ മാറി എന്ന തരത്തിലുള്ള കമന്റുകളോടും മഹീന പ്രതികരിച്ചു. കരിയർ ഉണ്ടാക്കണം, സ്വന്തം കാലിൽ നിൽക്കണം, മാതാപിതാക്കളെ നോക്കണം എന്ന ഉദ്ദേശത്തോടെയാണ് താൻ ഇവിടെ ജോലി ചെയ്യാൻ വന്നതെന്നും മഹീന കൂട്ടിച്ചേർത്തു.

Asianet News Live | Ahmedabad Plane Crash | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്