വിവാഹത്തെക്കുറിച്ചും നടി ശിവാനി മനസ്സുതുറക്കുന്നു.

ഉപ്പും മുളകും എന്ന ടെലിവിഷൻ പരമ്പരയിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ശിവാനി മേനോന്‍. അഭിനയവും അവതരണവുമൊക്കെയായി സജീവമാണ് ശിവാനി. ഉപ്പും മുളകും പരമ്പരയില്‍ ശിവാനി എന്ന കഥാപാത്രമായിത്തന്നെയാണ് താരം എത്തിയത്. പരമ്പരയിലെ കേശു- ശിവ കോമ്പിനേഷന് ഗംഭീര പിന്തുണയായിരുന്നു ലഭിച്ചത്. അൽസാബിത്ത് ആണ് കേശുവിനെ അവതരിപ്പിക്കുന്നത്. വളരെ ചെറിയ പ്രായം മുതലേ പരമ്പരയുടെ ഭാഗമായവരാണ് ഇരുവരും. അഭിനയം മാത്രമല്ല ഡാന്‍സും തനിക്ക് വഴങ്ങുമെന്നും ശിവാനി തെളിയിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെക്കുന്നവയെല്ലാം നിമിഷ നേരം കൊണ്ടാണ് ഓണ്‍ലൈനില്‍ തരംഗമാകാറുള്ളത്. ഇപ്പോളിതാ ശിവാനിയും അമ്മയും ഒന്നിച്ചെത്തിയ അഭിമുഖവും ശ്രദ്ധിക്കപ്പെടുകയാണ്.

അമ്മ എന്നെ നോക്കിയിട്ട് കുറേ നാളായി, എനിക്ക് ഭക്ഷണം വാരിത്തന്നിട്ട് കുറേ നാളായി എന്നൊക്കെ ശിവാനി ഇടക്കിടെ പരാതി പറയാറുണ്ടെന്ന് അമ്മ പറയുന്നു. സീരിയലിലെ അമ്മ ഭയങ്കര സംഭവമാണെന്ന് ചിലർ പറയുമ്പോൾ ചെറിയ അസൂയ തോന്നും എന്നും ശിവാനിയുടെ അമ്മ തമാശരൂപേണ പറഞ്ഞു. ഒറിജിനൽസ് എന്ന യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും.

കല്യാണത്തെക്കുറിച്ച് ഇപ്പോൾ തന്നെ വീട്ടിൽ സംസാരിക്കാറുണ്ടെന്നും ശിവാനി പറയുന്നു. ''ഇന്റിമേറ്റ് വെഡ്ഡിങ്ങ് വേണം എന്നാണ് എനിക്ക് ആഗ്രഹം. കല്യാണത്തിനു വേണ്ട ഡ്രസ് പോലും ഞാൻ മനസിൽ ഡിസൈൻ ചെയ്തിട്ടുണ്ട്. ചെറിയ പ്രായത്തിൽ അങ്ങനെ ചില ആഗ്രഹങ്ങളൊക്കെ ഉണ്ടാകുമല്ലോ, പിന്നെയാണ് മനസിലായത് ആദ്യം ചെറുക്കനെ കണ്ടുപിടിക്കണമെന്ന്. സപ്പോർട്ടീവ് ആയിട്ടുള്ള പാർട്ണറെ കണ്ടുപിടിക്കണം എന്നാണ് അമ്മ പറയാറ്. എവിടെയാണോ നീ ആയിരിക്കുന്നത് അവിടെ നീ സന്തോഷമായിരിക്കണം എന്നും പറയാറുണ്ട്'', ശിവാനി അഭിമുഖത്തിൽ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക