Actress Ann Maria talks about her daughter and divorce with shan geo. ഇനി ഒരു വിവാഹത്തിനില്ലെന്നും ആദ്യ വിവാഹത്തിലുള്ള മകൾക്ക് വേണ്ടി ജീവിക്കാനാണ് തീരുമാനമെന്നും സിനിമ-സീരിയൽ താരം ആൻ മരിയ.

മിനി സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് സിനിമാ സീരിയൽ താരം ആൻ മരിയ. ദത്തുപുത്രി എന്ന സീരിയലിലാണ് ആൻ മരിയ ആദ്യമായി അഭിനയിച്ചത്. പിന്നീട് അരയന്നങ്ങളുടെ വീട്, ചാവറയച്ചൻ, മേഘസന്ദേശം, പൊന്നമ്പിളി, പ്രിയങ്കരി, ഒറ്റചിലമ്പ്, അമൃത വർഷിണി, മാമാട്ടിക്കുട്ടി, എൻറെ മാതാവ് തുടങ്ങി പല സീരിയലുകളിലും വേഷമിട്ടു. ചില സിനിമകളിലും വെബ് സീരീസുകളിലും ആൻമരിയ അഭിനയിച്ചിട്ടുണ്ട്. അടുത്തിടെയാണ് ഫുഡ് വ്ളോഗറായ ഷാൻ ജിയോയുമായി ആൻമരിയ വേർപിരിഞ്ഞത്. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു ഇത്. ആദ്യ വിവാഹത്തിൽ ആൻമരിയക്ക് ഒരു മകളുമുണ്ട്.

Add Asianetnews as a Preferred SourcegooglePreferred

ഇനി തനിക്കൊരു വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും മകൾക്കു വേണ്ടി ജീവിക്കാനാണ് ആഗ്രഹമെന്നും ആൻമരിയ പറയുന്നു. ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. ''ഇനി എന്റെ ജീവിതത്തിൽ ഒരു പാട്നർ ഉണ്ടാകില്ല. ഇതോടെ മതിയായി. എനിക്ക് മോളുണ്ട്. അവൾ പഠിക്കുകയാണ്. അവളുടെ കാര്യങ്ങൾ എനിക്ക് നോക്കണം. ആദ്യ വിവാഹം തകർന്നശേഷം ഇനിയൊരു ബന്ധത്തിലേക്ക് പോകേണ്ടെന്ന തീരുമാനത്തിൽ തന്നെയായിരുന്നു ഞാൻ. പിന്നീട് മമ്മിക്ക് ആരോഗ്യപ്രശ്നങ്ങൾ വന്നു. മാത്രമല്ല കസിൻസും എന്നെ നിർബന്ധിക്കാൻ തുടങ്ങി അപ്പോഴാണ് രണ്ടാം വിവാഹം നടന്നത്. രണ്ടാം വിവാഹം രണ്ടര വർഷത്തോളം നീണ്ടുനിന്നു.

ഷാനിനെ പപ്പ എന്ന രീതിയിൽ മോൾക്ക് വലിയ ഇഷ്ടമായിരുന്നു. പപ്പ ഫിഗറിനെ അവൾ സ്നേഹിക്കാൻ തുടങ്ങിയിരുന്നു. അവർ തമ്മിൽ ഭയങ്കര അടുപ്പവും ആയിരുന്നു. പിന്നീട് മോൾക്കും തോന്നി അങ്ങനൊരാൾ വേണ്ടെന്ന്. പപ്പയില്ലാത്ത വിഷമം എന്തായാലും മോൾക്ക് ഉണ്ടാകും. പക്ഷേ, എന്റെ അടുത്ത് അവൾ കാണിക്കാറില്ല. വളരെ ബോൾഡായ മോളാണ്. എനിക്ക് എന്റെ അമ്മയുണ്ടല്ലോ എന്നാണ് അവൾ പറയാറ്'', ആൻമരിയ അഭിമുഖത്തിൽ പറഞ്ഞു.