തൃശൂർ സ്വദേശിയായ റബേക്ക സീരിയൽ നടി, അവതാരക എന്നീ നിലകളിൽ പ്രശസ്തയാണ്.
തായ്ലന്റിൽ അവധിക്കാലം ആഘോഷിച്ച് നടി റബേക്ക സന്തോഷ്. കുറിച്ചു ദിവസങ്ങളിലായി താരം തായ്ലന്റിൽ നിന്നുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പങ്കുവെയ്ക്കുന്നുണ്ടെങ്കിലും ഏറ്റവുമൊടുവിൽ പങ്കുവെച്ച ഒരു റീലിലാണ് ആരാധകരുടെ കണ്ണുടക്കിയിരിക്കുന്നത്. ഒരു കടുവക്കുട്ടിയെ എടുത്ത് ലാളിക്കുന്നതാണ് വീഡിയോയിൽ. കടുവക്കുട്ടിക്ക് റബേക്ക പാൽ കൊടുക്കുന്നതും വീഡിയോയിൽ കാണാം.
കടുവയ്ക്കൊപ്പം സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടെ ഇന്ത്യയിൽ നിന്നുള്ള വിനോദസഞ്ചാരിയെ തായ്ലന്റിലെ തന്നെ മറ്റൊരു കടുവ ആക്രമിക്കുന്ന വീഡിയോയും റബേക്ക റീലിന്റെ ആദ്യഭാഗത്ത് കാണിക്കുന്നുണ്ട്. ''ജീവനോടെ നാട്ടിൽ വന്നത് വീട്ടുകാരുടെ പ്രാർത്ഥന കൊണ്ടാണെന്ന് കൂട്ടിയാൽ മതി'', എന്നാണ് വീഡിയോയ്ക്കു റബേക്ക നൽകിയിരിക്കുന്ന ക്യാപ്ഷൻ.
രസകരമായ കമന്റുകളാണ് റബേക്കയുടെ റീലിനു താഴെ നിറയുന്നത്. ''ധൈര്യം ഉണ്ടേൽ അവന്റെ ഡാഡിയെ പിടി'', എന്നാണ് വീഡിയോയ്ക്കു താഴെ ഒരാളുടെ കമന്റ്. ''പാൽ കുപ്പി മാറ്റിവെച്ച് ഒന്ന് കൊഞ്ചിയ്ക്ക് അവൻ ഒടുക്കത്തെ സ്‌നേഹം ആണ്'', എന്നാണ് മറ്റൊരാൾ കമന്റ് ചെയ്തിരിക്കുന്നത്. ''അത് ചിലപ്പോൾ ചേച്ചിയുടെ സീരിയൽ ഫാൻ ബോയ് ആയിരിക്കും'', എന്നാണ് മറ്റൊരു കമന്റ്. ''സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട. മിനിറ്റുകൾക്കകം സ്വഭാവം മാറുന്ന ഒരു ജന്തുവാണ് ഇത് തമാശ സീരീസ് ആവരുത്'', എന്ന് മുന്നറിയിപ്പായും ഒരാൾ കുറിച്ചിട്ടുണ്ട്.
തൃശൂർ സ്വദേശിയായ റബേക്ക സീരിയൽ നടി, അവതാരക എന്നീ നിലകളിൽ പ്രശസ്തയാണ്. കുഞ്ഞിക്കൂനന്‍ എന്ന സീരിയലില്‍ ബാലതാരമായാണ് താരം അഭിനയരംഗത്തേക്ക് എത്തുന്നത്. പക്ഷെ സിനിമയേക്കാള്‍ റബേക്കയ്ക്ക് സ്വീകാര്യത നേടിക്കൊടുത്തത് സീരിയലുകളായിരുന്നു. 2017-ലാണ് റബേക്കയെ തേടി 'കസ്തൂരിമാൻ' എന്ന സീരിയൽ എത്തുന്നത്. അതിനു മുൻപും ചില സീരിയലുകൾ ചെയ്തിട്ടുണ്ടെങ്കിലും കസ്തൂരിമാനിലെ കാവ്യയായാണ് റബേക്കയെ ഇന്നും പലരും ഓർത്തിരിക്കുന്നത്. ഇപ്പോൾ ഏഷ്യാനെറ്റിലെ നമ്പര്‍ വണ്‍ പരമ്പരകളിലൊന്നായ 'ചെമ്പനീര്‍ പൂവി'ലെ രേവതിയായാണ് റബേക്ക് ഇപ്പോൾ അഭിനയിക്കുന്നത്.


