ഓട്ടോഗ്രാഫ് സീരിയലിലൂടെ പ്രശസ്തയായ നടി ശ്രീക്കുട്ടി തന്‍റെ കുടുംബത്തിലെ ഒരു സന്തോഷ വാർത്ത പങ്കുവച്ചു

മലയാളം മിനിസ്‌ക്രീനില്‍ പ്രേക്ഷകർക്ക് സുപരിചിതയാണ് നടി ശ്രീക്കുട്ടി. ഏഷ്യാനെറ്റിലെ ഓട്ടോഗ്രാഫ് എന്ന സീരിയലിലൂടെ അഭിനയ രംഗത്ത് എത്തിയ ശ്രീക്കുട്ടി ഇപ്പോൾ അഭിനയ രംഗത്ത് സജീവമല്ല. എങ്കിലും യൂട്യൂബ് ചാനലിലൂടെയും സോഷ്യൽ മീഡിയയിലൂടെയും സജീവമാണ് താരം. ക്യാമറാമാന്‍ മനോജ് കുമാർ ആണ് ശ്രീക്കുട്ടിയുടെ ഭർത്താവ്. ഇരുവർക്കും വേദ എന്നൊരു മകളാണുള്ളത്. ഇവരുടെ ജീവിതത്തിലെ ഒരു സന്തോഷ വാർത്തയാണ് ശ്രീക്കുട്ടി ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്.

''12 വർഷങ്ങൾക്കുശേഷം വേദയ്ക്ക് കൂട്ടായി ഒരാൾ വരുന്നുവെന്ന ക്യാപ്ഷനോടെയാണ് ശ്രീക്കുട്ടിയുടെ പുതിയ വ്ളോഗ്. എന്നാൽ, തനിക്കല്ല സഹോദരിക്കാണ് കുഞ്ഞ് പിറക്കാൻ പോകുന്നതെന്നും ശ്രീക്കുട്ടി പറയുന്നുണ്ട്. വേദയ്ക്ക് കൂട്ടായി ഒരാൾ വരുന്നുണ്ട്. ഞാൻ വളരെ എക്സൈറ്റഡാണ്. എല്ലാവരും വളരെ സന്തോഷത്തിലാണ്. പന്ത്രണ്ട് വർഷങ്ങൾക്കുശേഷമാണ് ഞങ്ങളുടെ വീട്ടിലേക്ക് ഒരു കുഞ്ഞ് അതിഥി വരാൻ പോകുന്നത്. കുറച്ച് നേരത്തെ നിങ്ങളോട് ഞാൻ പറയേണ്ടതായിരുന്നു. എങ്ങനെ ഇത് പറയണമെന്ന കൺഫ്യൂഷനിൽ ഇരിക്കുകയായിരുന്നു. സെക്കന്റ് പ്രഗ്നൻസി ശ്രീക്കുട്ടി പ്ലാൻ ചെയ്യുന്നില്ലേയെന്ന് നിങ്ങൾ ചോദിച്ചപ്പോഴെല്ലാം ഞാൻ നോയാണ് പറ‍ഞ്ഞത്.

മാത്രമല്ല കഴിഞ്ഞ ദിവസം വേദയുടെ ഡെലിവറി സ്റ്റോറി പങ്കുവെച്ചപ്പോഴും സെക്കന്റ് പ്രഗ്നൻസിയെ കുറിച്ച് ചോദ്യം വന്നപ്പോൾ നോ എന്നാണ് ഞാൻ പറഞ്ഞത്. എന്നിട്ട് എങ്ങനെ ഇപ്പോൾ ഇത് സംഭവിച്ചുവെന്ന് ചോദിച്ചാൽ... ശരിയാണ് വേദയ്ക്ക് കൂട്ടായി ഒരു കുഞ്ഞ് വരാൻ പോവുകയാണ്. പക്ഷെ അത് എനിക്കല്ല, ചീമയ്ക്കാണ് കുഞ്ഞ് പിറക്കാൻ പോകുന്നത്'', എന്നാണ് ശ്രീക്കുട്ടി വ്ളോഗിൽ പറയുന്നത്.

പുതിയ സന്തോഷവാർത്ത ഇൻസ്റ്റഗ്രാമിലൂടെയും ശ്രീക്കുട്ടി പങ്കുവെച്ചിട്ടുണ്ട്. എനിക്ക് കൂളസ്റ്റ് ആന്റിയായി പ്രൊമോഷൻ കിട്ടി എന്നാണ് ഇൻസ്റ്റഗ്രാമിൽ ശ്രീക്കുട്ടി കുറിച്ചിരിക്കുന്നത്.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്