പുതിയ കുടുംബവിശേഷം പങ്കുവച്ച് സോഷ്യൽ മീഡിയ താരങ്ങളായ അനാമികയും വിഷ്ണുവും 

സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് ഏറെ സുപരിചിതരാണ് അനാമികയും വിഷ്ണുവും. കഴിഞ്ഞ വർഷം ഇരുവരുടേയും വിവാഹം നടന്നത് വലിയ വാർത്തയായിരുന്നു. ജീവമാതാ കാരുണ്യ ഭവനിലെ നടത്തിപ്പുകാരിയായ ഉദയ ഗിരിജ തന്റെ മകൻ വിഷ്ണുവിനെ കൊണ്ട് അന്തേവാസിയായിരുന്ന അനാമികയെ വിവാഹം കഴിപ്പിക്കുകയായിരുന്നു. വളരെ ചെറുപ്പത്തിൽ തന്നെ ഗിരിജയുടെ ഭർത്താവ് മരിച്ച് പോയിരുന്നു. വിഷ്ണുവിന്റെ വിവാഹശേഷം, മക്കളുടെ പിന്തുണയോടെ ഗിരിജ രണ്ടാമതൊരാളെ വിവാഹം കഴിക്കുകയും ചെയ്തിരുന്നു. അമ്മ ഗർഭിണിയാണെന്നും തനിക്ക് ഒരു അനിയനോ അനിയത്തിയോ ഉടനെ പിറക്കുമെന്നും വിഷ്ണു അടുത്തിടെ അറിയിച്ചിരുന്നു. ഇപ്പോഴിതാ അതുമായി ബന്ധപ്പെട്ട മറ്റൊരു വിശേഷം അറിയിച്ചിരിക്കുകയാണ് അനാമിക. അമ്മയുമായി ആദ്യത്തെ സ്കാനിങ്ങിനായി ആശുപത്രിയിൽ കുടുംബസമേതം പോയതിന്റെ വ്ലോഗിലാണ് താരം പുതിയ സന്തോഷം പങ്കുവെച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഉദയ ഗിരിജയ്ക്ക് പിറക്കാൻ പോകുന്നത് ഇരട്ടക്കുട്ടികളാണ് എന്നാണ് അനാമിക പുതിയ വ്ളോഗിൽ വെളിപ്പെടുത്തിയിരിക്കുന്നത്. ''അമ്മയുമായി ആദ്യമായാണ് ഞങ്ങൾ എല്ലാവരും ഒരുമിച്ച് സ്കാനിങ്ങിന് വരുന്നത്. അമ്മയ്ക്ക് ഇരട്ടക്കുട്ടികളാണ്. ഞങ്ങളുടെ സന്തോഷത്തിനായി നഴ്സുമാർക്കും ഡോക്ടേഴ്സിനുമെല്ലാം ലഡു നൽകി. ഞങ്ങളുടെ എല്ലാവരുടേയും ജീവിതത്തിൽ വളരെ സ്പെഷ്യലായ സ്ഥാനം ഈ ദിവസത്തിനുണ്ടാകും. ഉണ്ണി മോൾക്ക് (അനാമികയുടെയും വിഷ്ണുവിന്റെയും മകൾ) കൂട്ടായി വരാൻ പോകുന്നത് രണ്ടു പേരാണ്. വാവകൾക്ക് വേണ്ടി എല്ലാവരും പ്രാർത്ഥിക്കണം നാൽപ്പത്തിമൂന്നാം വയസിൽ ഒരു സ്ത്രീ ഇരട്ട കുഞ്ഞുങ്ങൾക്ക് ജന്മം നൽകാൻ പോകുന്നുവെന്നത് അപൂർവമായി മാത്രം സംഭവിക്കുന്ന ഒന്നാണ്'', അനാമിക വീഡിയോയിൽ പറഞ്ഞു.

നിരവധിയാളുകളാണ് ഉദയ ഗിരിജയ്ക്ക് ആശംസകളുമായി കമന്റ് ബോക്സിലെത്തുന്നത്. പല കമന്റുകൾക്കും അനാമിക നേരിട്ട് മറുപടിയും നൽകുന്നുണ്ട്. സ്കാനിങ്ങിനും മറ്റു കാര്യങ്ങൾക്കുമൊക്കെ അമ്മയുടെ കൂടെ പോകാൻ പറ്റമെന്നാണ് ആഗ്രഹമെന്ന് കഴിഞ്ഞ വ്ളോഗിലും അനാമിക പറഞ്ഞിരുന്നു.

Asianet News Live | Malayalam Live News | Wayanad Landslide | Breaking News | HD News Streaming