ബിഗ് ബോസ് മലയാളം സീസണ്‍ 5 താരം ഏയ്ഞ്ചലിന്‍ മരിയ തന്‍റെ പ്രണയത്തകർച്ചയെക്കുറിച്ച് തുറന്നുപറയുന്നു. ലിവ് ഇൻ റിലേഷനിലായിരുന്ന കാമുകനുമായി പിരിഞ്ഞതിനെക്കുറിച്ച് വ്യക്തമാക്കുകയാണ് ഏയ്ഞ്ചലിന്‍
ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ മത്സരാര്‍ഥികളില്‍ ഒരാൾ ആയിരുന്നു ഏയ്ഞ്ചലിന്‍ മരിയ. സീസണ്‍ ഓഫ് ഒറിജിനല്‍സ് എന്നു പേരിട്ടിരുന്ന സീസണിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാര്‍ഥിയും ഏയ്ഞ്ചലിന്‍ ആയിരുന്നു. കഴിഞ്ഞ ദിവസമാണ് തന്റെ ബ്രേക്കപ്പിനെ കുറിച്ച് സംസാരിച്ചുകൊണ്ട് ഏഞ്ചലിൻ എത്തിയത്. ഇതേത്തുടർന്ന് സ്വന്തം വീട്ടിൽ വെച്ച് പിതാവുമായി ഉണ്ടായ വഴക്കും ഇൻസ്റ്റഗ്രാം ലൈവിലൂടെ ഏഞ്ചലിൽ കാണിച്ചിരുന്നു. ഇപ്പോളിതാ പ്രണയം തകർന്നതിനെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ഏയ്ഞ്ചലിൻ. ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലായിരുന്നു തുറന്നു പറച്ചിൽ.
''2021 ലാണ് ഞാനും അവനും പരിചയപ്പടുന്നത്. ആ സമയത്ത് അവന്റെ ഡിവോഴ്സ് കേസിന്റെ കാര്യങ്ങൾ നടന്ന് കൊണ്ടിരിക്കുകയായിരുന്നു. എനിക്ക് പുള്ളിയുമായി പേഴ്സണലി കണക്ഷനായി. പിന്നെ ഒരു വർഷമൊക്കെ കഴിഞ്ഞപ്പോൾ എനിക്ക് ഇഷ്ടം തോന്നിത്തുടങ്ങി. ഡിവോഴ്സ് സമയത്ത് അവന് ഡിപ്രഷൻ പോലെയായിരുന്നു. 2023 ലാണ് ഞാൻ ഇഷ്ടം തുറന്നു പറയുന്നത്. പിന്നീട് ഞങ്ങൾ ലിവ് ഇൻ റിലേഷനിലായി. ബിഗ് ബോസിൽ ഞാൻ ശുപ്പൂട്ടൻ എന്ന് പറഞ്ഞിരുന്നത് അവനെക്കുറിച്ചാണ്. അവനെ സ്നേഹിച്ചതു പോലെ ഞാൻ എന്നെ സ്നേഹിച്ചിരുന്നില്ല'', ഏഞ്ചലിൻ പറഞ്ഞു.
പിന്നീട് മുൻ കാമുകനുമായും കാമുകന്റെ കുടുംബാംഗങ്ങളുമായും ചില പ്രശ്നങ്ങൾ ഉണ്ടായതായും ഏഞ്ചലിൻ പറഞ്ഞു. ഒരിക്കൽ അയാളുടെ വീട്ടിൽ വെച്ചും പ്രശ്നമുണ്ടായതായും ഏയ്ഞ്ചലിൻ പറയുന്നു. ''വഴക്കിനിടെ അവിടെയുണ്ടായിരുന്ന പൂച്ചട്ടി ഞാൻ എറിഞ്ഞ് പൊട്ടിച്ചു. രണ്ട് മാസം കഴിഞ്ഞ് അവന്റെ മമ്മി ആത്മഹത്യ ചെയ്തു. സാമ്പത്തിക പ്രശ്നമായിരുന്നു കാരണം. ഞാൻ വീട്ടിൽ ചെന്ന് പ്രശ്നമുണ്ടാക്കിയതാണ് കാരണമെന്ന് ചിലർ പറഞ്ഞു. എന്നാൽ, നീ കാരണമല്ല അമ്മയ്ക്ക് സാമ്പത്തിക പ്രശ്നമുണ്ടായിരുന്നെന്ന് അവൻ എന്നോട് പറഞ്ഞു. പിന്നീട് ഞങ്ങൾക്കിടയിലുണ്ടായ പ്രശ്നങ്ങളെത്തുടർന്ന് ബന്ധം പിരിഞ്ഞു'', ഏയ്ഞ്ചലിൻ കൂട്ടിച്ചേർത്തു.



