കുടുംബവഴക്കുകൾ കണ്ടന്റാക്കി പണമുണ്ടാക്കുന്നതിനെ നടി ശരണ്യ മോഹന്റെ ഭർത്താവ് അരവിന്ദ് കൃഷ്ണൻ വിമർശിച്ചു. സ്വകാര്യത കാത്തുസൂക്ഷിക്കുന്നതാണ് മാന്യതയെന്നും, എല്ലാ പ്രശ്നങ്ങൾക്കും പ്രേക്ഷകരുടെ ആവശ്യമില്ലെന്നും അദ്ദേഹം ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

സോഷ്യൽ മീഡിയയിലെ സുപരിചിത മുഖമാണ് നടി ശരണ്യ മോഹന്റെ ഭർത്താവ് അരവിന്ദ് കൃഷ്‍ണൻ. സ്വാമി ബ്രോ എന്ന പേരിലാണ് അരവിന്ദ് കൃഷ്‍ണൻ ഇൻസ്റ്റഗ്രാമിൽ അറിയപ്പെടുന്നത്. അരവിന്ദ് പങ്കിടുന്ന പോസ്റ്റുകളെല്ലാം പലരുടെയും ശ്രദ്ധയാകർഷിക്കാറുണ്ട്. സ്വകാര്യജീവിതം സോഷ്യൽ മീഡിയയിൽ കണ്ടന്റ് ആക്കുന്നതിനെക്കുറിച്ചാണ് അരവിന്ദ് കൃഷ്ണന്റെ പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

''എല്ലാ കുടുംബവഴക്കുകള്‍ക്കും ഒരു റിങ് ലൈറ്റിന്റെയോ, ക്യാമറയുടെയോ, കമന്‍റ് സെക്ഷന്റെയോ ആവശ്യമില്ല. ചില ആളുകള്‍ പ്രശ്‌നങ്ങള്‍ വീട്ടില്‍ വെച്ച് തന്നെ പരിഹരിക്കുന്നു. മറ്റു ചിലരാകട്ടെ അതില്‍ നിന്ന് പണമുണ്ടാക്കുന്നു. സ്വകാര്യത എന്നത് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആയെന്ന് വരില്ല, എങ്കിലും സ്വന്തം വ്യക്തിപരമായ പ്രശ്‌നങ്ങളെ വെറും കണ്ടന്‍റ് ആക്കി മാറ്റുന്നതിനെക്കോള്‍ കൂടുതല്‍ ക്ലാസ്സ് പ്രൈവസി കാത്തുസൂക്ഷിക്കുന്നതിനുണ്ട്. സുഖപ്പെടുക.. ക്ഷമിക്കുക..വളരുക'', എന്നാണ് അരവിന്ദ് കൃഷ്ണൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ''ഈ പോസ്റ്റർ ഉണ്ടാക്കാനായി ഒരു അമ്മൂമ്മയെയും ഉപദ്രവിച്ചിട്ടില്ല'', എന്ന വാൽക്കഷണവും പോസ്റ്റിനൊപ്പം ചേർത്തിട്ടുണ്ട്.

''എല്ലാ കുടുംബപ്രശ്‌നങ്ങള്‍ക്കും ഒരു പ്രേക്ഷകന്റെ ആവശ്യമില്ല. ചില പ്രശ്‌നങ്ങള്‍ പരിഹരിക്കാനുളളതാണ്, റെക്കോര്‍ഡ് ചെയ്യാനുളളതല്ല. സ്വകാര്യത എന്നത് വിരസതയല്ല, അത് പരസ്പര ബഹുമാനമാണ്. ചില കാര്യങ്ങള്‍ ഓഫ്‌ലൈനായി സൂക്ഷിക്കുന്നതാണ് നല്ലത്'', എന്നാണ് അരവിന്ദ് പങ്കുവെച്ച പോസ്റ്ററിലെ വാചകങ്ങൾ.

നേരിട്ട് പറയുന്നില്ലെങ്കിലും കൃഷ്ണകുമാർ കുടുംബത്തിലെ പുതിയ വിവാദങ്ങളുമായി ബന്ധപ്പെട്ടാണ് അരവിന്ദിന്റെ പുതിയ ഫെയ്സ്ബുക്ക് പോസ്റ്റെന്ന് വ്യക്തമാണ്. ഇത്ര സഭ്യമായ ഭാഷയിൽ നിലവിളിച്ചതിൽ നന്ദിയുണ്ട് എന്നാണ് അരവിന്റെ പോസ്റ്റിനു താഴെ ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്. പറഞ്ഞത് വളരെ കൃത്യമായ കാര്യമാണെന്ന് നടി സരയൂ മോഹൻ അടക്കമുള്ളവർ പോസ്റ്റിനു താഴെ കമന്റ് ചെയ്തിട്ടുമുണ്ട്.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming