രശ്മിക മന്ദാനയുടെയും വിജയ് ദേവരക്കൊണ്ടയുടെയും വെഡ്ഡിംഗ് ക്യാംപെയ്നിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ ഫോട്ടോഷൂട്ട് നടത്തിയത്.

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ് നടി ബിന്നി സെബാസ്റ്റ്യൻ. ഡോക്ടർ ആയിരുന്ന ബിന്നി അഭിനയത്തോടുള്ള താൽപര്യം കാരണം സീരിയലിലേക്ക് എത്തുകയായിരുന്നു. പിന്നീട് ബിഗ് ബോസ് മലയാളം സീസൺ 7 ൽ മത്സരാർത്ഥിയായി എത്തി. ഇപ്പോഴിതാ ബിന്നിയും ഭർത്താവും നടനുമായ നൂബിൻ ബെന്നിയും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പുതിയ വീഡിയോ ശ്രദ്ധ നേടുകയാണ്. ട്രഡീഷണൽ ഹിന്ദു ബ്രൈഡൽ ലുക്കിലാണ് ബിന്നിയെ വീഡിയോയിൽ കാണുന്നത്. വിജയ് ദേവരക്കൊണ്ട സ്റ്റൈലിൽ ആഭരണങ്ങളണിഞ്ഞ് വരനായി നൂബിനും. ഒരു ഹിന്ദു വധുവായി ഒരുങ്ങുക എന്നത് തന്റെ ഏറ്റവും വലിയ സ്വപ്ങ്ങളിൽ ഒന്നായിരുന്നെന്ന് ബിന്നി പറയുന്നു. സ്വന്തം ബ്രാൻഡ് ആയ മോഹിക്യു ബൈ ബിന്നിയുടെ സാരിയാണ് ബിന്നി ധരിച്ചിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

''ഇന്ത്യയിൽ ജനിച്ചുവളർന്ന ഒരു ക്രിസ്ത്യൻ പെൺകുട്ടിയാണ് ഞാൻ. പക്ഷേ, പരമ്പരാഗത രീതിയിൽ അണിഞ്ഞൊരുങ്ങിയ ഒരു ഹിന്ദു മണവാട്ടിയുടെ ഭംഗി എന്നെ എപ്പോഴും ആകർഷിച്ചിരുന്നു. മനോഹരമായ ഒരു കാഞ്ചീപുരം സാരിയുടുത്ത്, ടെംപിൾ ജ്വല്ലറിയും അണിഞ്ഞ്, ഒരു പെർഫെക്റ്റ് ബ്രൈഡൽ മേക്കപ്പിൽ ഒരു ഹൈന്ദവ വധുവായി സ്വയം കണ്ണാടിയിൽ കാണാൻ ജീവിതത്തിൽ ഒരിക്കലെങ്കിലും ആഗ്രഹിക്കാത്ത പെൺകുട്ടികൾ കാണില്ല. ഞാനും അങ്ങനെ സ്വപ്നം കണ്ടിരുന്ന ആളാണ്.

വർഷങ്ങളോളം ആ സ്വപ്നം എന്റെ മനസിലുണ്ടായിരുന്നു. ഒടുവിൽ എന്റെ ഭർത്താവാണ് അത് സഫലമാക്കിയത്. ഈ സ്നേഹം ഒരിക്കൽ കൂടി ആഘോഷിക്കാൻ ഞങ്ങൾ തീരുമാനിച്ചു- തികച്ചും പരമ്പരാഗത ഹൈന്ദവ ആചാരപ്രകാരമുള്ള വിവാഹചടങ്ങ് തന്നെ ഞങ്ങൾ നടത്തി. വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വെഡ്ഡിംഗ് ക്യാംപെയ്നാണ് ഞങ്ങൾക്ക് പ്രചോദനമായത്. അവർ ധരിച്ച വസ്ത്രങ്ങളും ആഭരണങ്ങളും കസ്റ്റം-മെയ്ഡ് ആയതുകൊണ്ടും ലക്ഷങ്ങൾ വിലമതിക്കുന്നതുകൊണ്ടും അത്തരത്തിലൊന്ന് വാങ്ങാൻ കഴിയില്ലെന്ന് അറിയാമായിരുന്നു. എങ്കിലും ഞങ്ങളുടെതായ ശൈലിയിൽ, ഒരുപാട് ആഗ്രഹിച്ചാണ് ഇത് നടത്തിയത്. ഈ ദിവസം ഞാൻ അണിഞ്ഞത് എന്റെ സ്വന്തം ബ്രാൻഡിന്റെ സാരിയാണ് എന്നതായിരുന്നു എന്നെ സംബന്ധിച്ച് ഏറ്റവും സന്തോഷം നൽകിയ മറ്റൊരു കാര്യം. ആ ഒരു ഫീലിംഗ് വാക്കുകൾക്ക് അപ്പുറമാണ്!'', ബിന്നി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming