ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ചെമ്പനീർ പൂവ് സീരിയൽ റിവ്യൂ 

കഥ ഇതുവരെ 

സച്ചി തന്നെ തല്ലിയതിനുള്ള ദേഷ്യം തീർക്കാൻ സച്ചിയുടെ കൂട്ടുകാരോട് മൂന്നു ദിവസത്തിനകം തന്റെ കയ്യിൽ നിന്ന് വാങ്ങിയ മുതലും പലിശയും തരണമെന്ന് ഭീഷണിപ്പെടുത്തിയിരിക്കുകയാണ് ആന്റണി. അക്കാര്യം മഹേഷ് സച്ചിയോട് പറയുന്നു. വിവരമറിഞ്ഞ സച്ചി കലി കയറി നേരെ ആന്റണിയുടെ ഓഫീസിലേയ്ക്ക് പോകുന്നു. ഇനി ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ചെമ്പനീർപൂവ് സീരിയൽ റിവ്യൂ നോക്കാം.

-----------------------------------

സച്ചിയുടെ വരവും പ്രതീക്ഷിച്ചിരിക്കുകയായിരുന്നു ആന്റണി. തന്റെ കൂട്ടുകാരെ ഭീഷണിപ്പെടുത്തിയാൽ അവനു പൊള്ളുമെന്ന് ആന്റണിയ്ക്ക് അറിയാം. സച്ചി വന്ന് കയറിയപ്പോഴേ അവൻ കാരണം താൻ നേരിട്ട അപമാനം ആന്റണി പറഞ്ഞു. മാത്രമല്ല പണം നൽകിയില്ലെങ്കിൽ കൂട്ടുകാരുടെ വണ്ടി താൻ പിടിച്ച് കൊണ്ടുവരുമെന്ന് പറഞ്ഞത് തിരുത്തണമെങ്കിൽ സച്ചി പൊതുമധ്യത്തിൽ മാപ്പ് പറയണമെന്നും ആന്റണി ആവശ്യപ്പെട്ടു. എന്നാൽ നിനക്കെന്നെ നന്നായി അറിയില്ലെന്നും കൂടുതൽ കളിച്ചാൽ കയ്യും കാലും തല്ലി ഓടിക്കുമെന്നുമാണ് സച്ചി മറുപടി പറഞ്ഞത്. അതോടൊപ്പം ശരത്തുമായുള്ള നിന്റെ കൂട്ടുകെട്ട് നിർത്തണമെന്നും സച്ചി ആവശ്യപ്പെട്ടു. എന്നാൽ അതിന് സൗകര്യം ഇല്ലെന്നും ശരത്ത് തന്റെ കൂടെത്തന്നെ കാണുമെന്നും ആന്റണി സച്ചിയോട് പറഞ്ഞു. ചുരുക്കി പറഞ്ഞാൽ സച്ചിയും ആന്റണിയും തമ്മിലുള്ള ശത്രുത ഒന്നുകൂടി കനത്തു. 

YouTube video player

അതേസമയം തന്നെ ആദ്യം കണ്ടുമുട്ടിയ തിയ്യതി മറന്നതിന് വർഷ ശ്രീകാന്തിന് പണിഷ്മെന്റ് കൊടുത്തിരിക്കുകയാണ്. പണിഷ്മെന്റാണ് കോമഡി. ശ്രീകാന്ത് വർഷയെ സൈക്കിളിൽ സ്റ്റുഡിയോയിൽ കൊണ്ടുപോയി വിടണം. ശ്രീകാന്ത് പെട്ടു. എന്ത് ചെയ്യാനാ, മുങ്ങാൻ വഴിയും ഇല്ല . അങ്ങനെ ശ്രീകാന്ത് സൈക്കിൾ ചവിട്ടി വർഷയെ സ്റ്റുഡിയോയിലേക്ക് കൊണ്ടുപോയി ആക്കുകയാണ്. പകുതിയെത്തിയപ്പോൾ നിന്റെ തടി വെച്ച് എനിക്ക് വണ്ടി ചവിട്ടി നീങ്ങുന്നില്ലെന്ന് ശ്രീകാന്ത് പറയുന്നു. പിന്നൊന്നും നോക്കിയില്ല , അങ്ങനെയിപ്പോ ഞാൻ തടിച്ചിയാണെന്ന് പറയണ്ട , ഞാൻ സ്ലിം ആണെന്ന് പറഞ്ഞ് വർഷ സൈക്കിളിന്റെ ഡ്രൈവർ സ്ഥാനം ഏറ്റെടുത്തു. ശ്രീകാന്തിനെയും പുറകിൽ വെച്ച് അവൾ സ്റ്റുഡിയോ ലക്ഷ്യമാക്കി സൈക്കിൾ ചവിട്ടി. തന്റെ മകൾ ശ്രീകാന്തിനെയും പുറകിൽ ഇരുത്തി സൈക്കിൾ ചവിട്ടി പോകുന്നത് വർഷയുടെ അമ്മയും അച്ഛനും കാണാൻ ഇടയായി . ആ കാഴ്ചകണ്ട് അവരിരുവരും അമ്പരന്നു. ആഡംബര വണ്ടിയിൽ പോകേണ്ടവൾ സൈക്കിൾ ചവിട്ടി പോകേണ്ട ഗതികേട് ആയല്ലോ എന്ന് വർഷയുടെ അച്ഛൻ അവളുടെ അമ്മയോട് ദേഷ്യത്തിൽ പറഞ്ഞു. എന്തായാലും വർഷയോട് താൻ ഇതേപ്പറ്റി ചോദിക്കാമെന്ന് വർഷയുടെ 'അമ്മ അച്ഛന് ഉറപ്പ് നൽകി .

അതേസമയം രേവതിയോട് താൻ നടന്ന സംഭവങ്ങളെല്ലാം സത്യസന്ധമായി പറഞ്ഞാലോ എന്നാലോചിക്കുകയാണ് സച്ചി. വീട്ടിൽ പോലും രേവതി ഇപ്പോൾ സച്ചിയോട് സംസാരിക്കാറില്ല. മാത്രമല്ല കിടക്കുന്നത് പോലും ഒന്നിച്ചല്ല . ഇങ്ങനെ ആണ് പോക്കെങ്കിൽ രേവതി വൈകാതെ തന്നിൽ നിന്നും ഒരുപാട് അകലുമെന്ന് സച്ചിയ്ക്ക് മനസ്സിലായിക്കഴിഞ്ഞു . അതുകൊണ്ട് അവളോട് എല്ലാം പറയാമെന്ന് സച്ചി തീരുമാനമെടുക്കുന്നു. സച്ചി സത്യങ്ങളെല്ലാം രേവതിയോട് പറയുമ്പോൾ എങ്ങനെയാവും രേവതി പ്രതികരിക്കുക? അവൾക്ക് അത് താങ്ങുമോ ? സംഭവബഹുലമായ കഥകളുമായി ചെമ്പനീർപൂവ് നമുക്ക് അടുത്ത എപ്പിസോഡിൽ കാണാം.